അരവിന്ദ് കേജ്‍രിവാളിനെ കോടതിയിലിട്ട് പൂട്ടികെട്ടി ഇ ഡി...ആപ്പിനെ അനങ്ങാൻ സമ്മതിക്കില്ല...കേജ്‍രിവാളിന്‍റെ ഫോണിലെ വിവരങ്ങള്‍ക്കായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആപ്പിള്‍ കമ്പനിയെ സമീപിച്ചു...സത്യങ്ങൾ ഇനി പൊക്കിയെടുക്കും...
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി. മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു. അതേസമയം അറസ്റ്റിനെതിരെ കേജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ മൗലീകാവകാശം ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് കേജ്‍രിവാൾ കോടതിയെ സമീപിച്ചത്.
ഇതിൽ ഡൽഹി ഹൈക്കോടതി ഇ.ഡിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 2നുള്ളിൽ മറുപടി നൽകണമെന്നും ഏപ്രിൽ മൂന്നിന് വിചാരണ ആരംഭിക്കുമെന്നുമാണ് കോടതി അറിയിച്ചത്. കഴിഞ്ഞ ദിവസം മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ ഫോണിലെ വിവരങ്ങള്‍ക്കായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആപ്പിള്‍ കമ്പനിയെ സമീപിച്ചു. ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്ത കേജ്‍രിവാള്‍ പാസ്‍വേഡ് കൈമാറിയില്ല. ദിവസവും അഞ്ചു മണിക്കൂറോളമാണ് കേജ്‍രിവാളിനെ ചോദ്യം ചെയ്യുന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കുന്നതിനെക്കുറിച്ച് തനിക്ക് കാര്യമാ അറിവില്ലെന്ന് കേജ്‍രിവാള്‍ പറഞ്ഞതായാണ് സൂചന. ഡല്‍ഹി മന്ത്രി അതിഷിയിലേയ്ക്കും അന്വേഷണം നീണ്ടേക്കും.
പാസ്‍വേഡ് കൈമാറാന്‍ അരവിന്ദ് കേജ്‍രിവാള്‍ തയ്യാറാകാതിരുന്നതോടെയാണ് ഫോണ്‍ പരിശോധിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഇഡി ആപ്പിള്‍ കമ്പനിയെ സമീപിച്ചത്. പിടിച്ചെടുത്ത നാല് ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും ഡിജിറ്റല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അറസ്റ്റിലായ ദിവസം തന്നെ കേജ്‍രിവാള്‍ ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യ നീക്കങ്ങളും ചോരുമെന്ന് വാദിച്ചാണ് കേജ്‍രിവാള്‍ പാസ്‍വേഡ് കൈമാറാത്തത്. പാസ്‍വേഡ് ഇല്ലാതെ വിവരങ്ങള്‍ ലഭിക്കില്ലെന്നാണ് ആപ്പിള്‍ കമ്പനി വ്യക്തമാക്കിയത്. തന്‍റെ കൈയ്യില്‍ ഇപ്പോഴുള്ള ഫോണ്‍ കഴിഞ്ഞ ഒരുവര്‍ഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും മദ്യ നയം രൂപീകരിക്കപ്പെട്ട സമയത്ത് ഉപയോഗിച്ചിരുന്നത് മറ്റൊരു ഫോണായിരുന്നുവെന്നും കേജ്‍രിവാള്‍ ഇഡിയെ അറിയിച്ചു.
കേജ്‍രിവാളിനെ മനീഷ് സിസോദിയയുടെ മുന്‍ പഴ്സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്തു. പലതവണ നോട്ടിസ് ലഭിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്നും കേജ്‍രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെക്കുറിച്ച് കേജ്‍രിവാളിന് അറിയാമായിരുന്നുവെന്ന ആം ആദ്മി പാര്‍ട്ടി ദേശീയ ട്രഷറര്‍ എന്‍.ഡി ഗുപ്തയുടെ മൊഴി കേജ്‍രിവാള്‍ നിഷേധിച്ചതായും ഇഡി വൃത്തങ്ങള്‍ പറയുന്നു. മദ്യനയ കേസില്‍ മന്ത്രി കൈലാഷ് ഗെലോട്ടിനെ അഞ്ചു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു.
മദ്യനയം രൂപീകരിച്ച മന്ത്രിതല സമിതിയില്‍ അംഗമായിരുന്നു കൈലാഷ്. കൈലാഷിന്‍റെ ഒൗദ്യോഗിക വസതിയിലായിരുന്നു ആം ആദ്മി പാര്‍ട്ടി മാധ്യമ വിഭാഗം മുന്‍ മേധാവിയും കേസിലെ പ്രതിയുമായ വിജയ് നായര്‍ താമസിച്ചിരുന്നത്. സിബിെഎയും കേജ്‍രിവാളിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അഴിമതിപ്പണത്തില്‍ 45 കോടി രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ഇഡി വാദം. ഗോവ തിരഞ്ഞെടുപ്പിന്‍റെ ചമുതല ഡല്‍ഹി മന്ത്രി അതിഷിക്കായിരുന്നു. അതിഷിയിലേയ്ക്കും അന്വേഷണം നീണ്ടേക്കും.
https://www.facebook.com/Malayalivartha