വലിയ തിരിച്ചടിയാണ് സർക്കാരിന് കിട്ടിയിരിക്കുന്നത്... കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ, പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു സുപ്രീംകോടതി....കേരളത്തിന്റെ സ്വപ്നങ്ങൾ തകർന്നു വീണു..

അല്ലെങ്കിൽ കേരളത്തിന് കുറച്ചു കാലമായി എടുത്തു ചട്ടം അല്പം കൂടുതലാണ് . കേരളത്തിൽ നിന്നുള്ള യുദ്ധമൊന്നും പോരാതെയാണ് നേരിട്ട് സുപ്രിം കോടതിയിൽ കേന്ദ്രത്തിനോട് പടവെട്ടാനായിട്ട് ഇറങ്ങിയിട്ടുള്ളത് . എന്തിനും ഏതിനും കോടികൾ ചിലവഴിച്ചു വക്കീലന്മാരെ വച്ച് കേരളം സുപ്രിം കോടതിയിൽ പടയൊരുക്കമാണ് . ഇപ്പോഴിതാ വലിയ തിരിച്ചടിയാണ് സർക്കാരിന് കിട്ടിയിരിക്കുന്നത്. കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു സുപ്രീംകോടതി. ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി. വിഷയത്തിൽ വാദം പൂർത്തിയാക്കിയിരുന്നു. 2023-24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദ്ദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല.
അതേസമയം കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം സുപ്രിംകോടതി തള്ളി. വിഷയം പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കാണ് മുൻതൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാൽ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയർത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം. അടുത്ത സാമ്പത്തികവർഷത്തെ പരിധിയിൽ കുറയ്ക്കുമെന്നതുൾപ്പെടെയുള്ള വ്യവസ്ഥയിൽ 5,000 കോടി അനുവദിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്.മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ആർക്കും ഒന്നും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കേരളത്തിന് 5,000 കോടിരൂപയുടെ അധിക വായ്പ വ്യവസ്ഥകളോടെ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നും സംസ്ഥാനവിഹിതത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളിൽ വായ്പ അനുവദിക്കുന്നത് സ്വീകാര്യമല്ലെന്നും കേരളം കോടതിയെ അറിയിക്കുകയായിരുന്നു.അതേസമയം കൂടുതൽ കടമെടുപ്പിന് അനുമതി ലഭിക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം തള്ളിത് കേരളത്തിന് തിരിച്ചടിയാണ്.ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്.
ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളം വാദിച്ചത്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ 2023 -24 സാമ്പത്തിക വർഷത്തിൽ ജി എസ് ഡി പി യുടെ 4.25 ശതമാനം ഇത് വരെ കടം കേരളം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാൻ അനുവദിച്ചാൽ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രം വാദിച്ചത്.രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ ഹർജി സംബന്ധിച്ച് നടന്നത്. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുൻപ് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമാണ് ഹർജിയിൽ ഉത്തരവ് എത്തുന്നത്.
കുറച്ചു ദിവസം മുൻപ് രാഷ്ട്രപതിക്കെതിരെ ഒരു സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുക! അസാധാരണ നീക്കമാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടല്‍ മറ്റൊരു തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഭരണഘടനയെയും ഫെഡറല്‍ തത്വങ്ങളെയും കാറ്റില്‍ പറത്തി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ വരിഞ്ഞുമുറക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ പ്രതിരോധിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുന്ന കേരളം നിയമസഭകളുടെ അധികാരം സംബന്ധിച്ച് കൂടുതൽ വ്യക്തതയെന്ന പ്രതീക്ഷയിലാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഒരുപക്ഷേ, കേന്ദ്ര നിലപാടുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനമാവും കേരളം. ഗുരുതര ആരോപണങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉയർത്തിയിരിക്കുന്നത്.
ഗവര്‍ണറുടെയും ബിജെപിയുടെയും അജണ്ടയ്ക്കനുസരിച്ച് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഉയര്‍ത്തിയിട്ടില്ല. എന്നാല്‍, രാഷ്ട്രപതിയുടെ സെക്രട്ടറിയെ കൂടി കക്ഷിചേര്‍ത്ത് സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍, സമരങ്ങളിലൂടെ മാത്രം കേന്ദ്രത്തെ ചെറുക്കാനാകില്ലെന്ന് പിണറായി വിജയനും സിപിഎമ്മും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു വേണം അനുമാനിക്കാന്‍. നിയമപോരാട്ടത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.ബില്ലുകള്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുന്നതിനെതിരെ കേരള, തമിഴ്‌നാട്, പഞ്ചാബ് ഗവര്‍ണര്‍മാരെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ കാരണം പറയാതെ രണ്ടു വർഷത്തോളം പിടിച്ചുവച്ചശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ടത്.
അതും കേരളം സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന്. ഇതാണ് ഗവർണർക്കെതിരായ കേരളത്തിന്റെ പ്രധാനവാദവും.ഏതായാലും സർക്കാരിത് എന്ത് കണ്ടിട്ട് ആണെന്ന് മനസിലാകുന്നില്ല. കോടികളാണ് ഇതിനെല്ലാം സർക്കാർ ചിലവഴിക്കുന്ന തുക . അതെല്ലാം സർക്കാർ ഖജനാവിൽ നിന്ന് . ഇവിടെ പാവങ്ങൾക്ക് ക്ഷേമ പെൻഷൻ കിട്ടാനില്ല . സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനില്ല. അതിനിടയിലാണ് കേന്ദ്രത്തിനെതിരെയും രാഷ്ട്രപതിക്കെതിരെയും പിണറായി സർക്കാരിന്റെ യുദ്ധം . ഏതായാലും ഇതും ഇവിടുന്നു കിട്ടുന്ന അടിയൊന്നും മതിയാകാതെ അവിടെ പോയി അടി വാങ്ങി വരുന്ന അവസ്ഥയാണ് ഇതിന്റെയെല്ലാം അവസാനം ഉണ്ടാകാൻ പോകുന്ന ട്വിസ്റ്റ്.
https://www.facebook.com/Malayalivartha