അരവിന്ദ് കെജ്‌രിവാളും മറ്റ് തടവുകാരെപ്പോലെ രാവിലെ 6:30 ഓടെ തൻ്റെ ദിവസം ആരംഭിക്കും... വൈകുന്നേരം 5.30 ന് കെജ്‌രിവാളിന് അത്താഴം വിളമ്പും...കൊടും കുറ്റവാളികൾക്കൊപ്പം തീഹാറിൽ..
എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ(money laundering case) അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇനി അടുത്ത രണ്ടാഴ്ച തിഹാർ ജയിൽ വസതിയാകും. അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതോടെയാണ് തിഹാറിലെ ജയിൽ നമ്പർ 2 ലെ ഒരു സെല്ലിലേക്ക് കെജ്‌രിവാൾ എത്തിയത്. മറ്റേതൊരു സാധാരണ തടവുകാരനെയും പോലെ കെജ്‌രിവാളിനെയും പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയുടെ സെല്ലിലെ സിസിടിവി ക്യാമറകളിലൂടെ 24 മണിക്കൂറും നിരീക്ഷണത്തിൽ തുടരുമെന്നും ജയിൽ അധികൃതർ അറിയിച്ചു.ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർക്ക് തൻ്റെ കുടുംബാംഗങ്ങളുമായി എല്ലാ ദിവസവും അഞ്ച് മിനിറ്റ് ഫോണിൽ സംസാരിക്കാൻ അനുമതി നൽകും.
അദ്ദേഹത്തിൻ്റെ കോളുകൾ നിയമപ്രകാരം റെക്കോർഡ് ചെയ്യും. കൂടാതെ, ആഴ്ചയിൽ രണ്ടുതവണ കുടുംബാംഗങ്ങളുമായി വീഡിയോ കോൾ ചെയ്യാനും അദ്ദേഹത്തെ അനുവദിക്കും. താൻ സംസാരിക്കാൻ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുടെ പേരുകൾ അദ്ദേഹം സൂചിപ്പിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രമേഹരോഗിയായ കെജ്‌രിവാളിന് കോടതിയുടെ ഉത്തരവ് പ്രകാരം വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.ഇതേ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ എഎപി നേതാവ് സഞ്ജയ് സിംഗ് നേരത്തെ ജയിൽ നമ്പർ 2ൽ തടവിൽ കഴിഞ്ഞിരുന്നെങ്കിലുംഅടുത്തിടെ അഞ്ചാം നമ്പർ ജയിലിലേക്ക് മാറ്റിയിരുന്നു. കെജ്‌രിവാളിൻ്റെ മുൻ ഡെപ്യൂട്ടി മനീഷ് സിസോദിയ ജയിലിൽ ഒന്നാം നമ്പറിലും ബിആർഎസ് നേതാവ് കെ കവിത വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലുമാണ്. അരവിന്ദ് കെജ്‌രിവാളും മറ്റ് തടവുകാരെപ്പോലെ രാവിലെ 6:30 ഓടെ തൻ്റെ ദിവസം ആരംഭിക്കും.
ചായയും പ്രഭാതഭക്ഷണത്തിന് കുറച്ച് ബ്രെഡും ലഭിക്കും. ജയിലിൽ 10.30നും 11നും ഇടയിലാണ് ഉച്ചഭക്ഷണം. അതിൽ ഒരു പയർ- പച്ചക്കറി ഭക്ഷണത്തിനൊപ്പം അഞ്ച് റൊട്ടി അല്ലെങ്കിൽ അരി എന്നിവ നൽകും. ഉച്ചഭക്ഷണത്തിന് ശേഷം, മറ്റ് തടവുകാരെപ്പോലെ, ഉച്ച മുതൽ മൂന്ന് വരെ സെല്ലിൽ പൂട്ടിയിടും. 3.30ന് ഒരു ചായയും രണ്ട് ബിസ്കറ്റും കിട്ടും. വേണമെങ്കിൽ വൈകിട്ട് നാലിന് അഭിഭാഷകരെ കാണാവുന്നതാണ്. വൈകുന്നേരം 5.30 ന് കെജ്‌രിവാളിന് അത്താഴം വിളമ്പും. തുടർന്ന് രാത്രി 7 മണിക്ക് ലോക്കപ്പ് ചെയ്യും. മറ്റ് തടവുകാരെപ്പോലെ ജയിലിനുള്ളിൽ രാവിലെ 5 മുതൽ രാത്രി 11 വരെ ടെലിവിഷൻ കാണാനും കെജ്‌രിവാളിന് കഴിയും.ഇന്നലെയാണ് കെജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് ഡൽഹി റോസ് അവന്യൂ കോടതി വിധി പ്രസ്താവിച്ചത്.
ഹാജരാക്കിയപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതൊക്കെ “രാജ്യത്തിന് നല്ലതല്ല” എന്ന് കീഴ്‌ക്കോടതിയിൽ ഹാജരാക്കിയപ്പോൾ കെജ്‌രിവാൾ പ്രതികരിച്ചിരുന്നു.സെന്തിൽ ബാലാജിയുടെ കേസിൽ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ വെളിച്ചത്തിൽ കൂടുതൽ റിമാൻഡ് ആവശ്യപ്പെടുന്നില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഇന്നത്തെ വാദം കേൾക്കുന്നതിനിടെ പറഞ്ഞു. ലോക്കപ്പിലെ കെജ്‌രിവാൾ തികച്ചും നിസ്സഹകരണം ശൈലിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് ഒഴിവ് കഴിവ് മറുപടികൾ നൽകുകയാണെന്നും എസ് വി രാജു വ്യക്തമാക്കി. മദ്യക്കേസിൽ ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.നേരത്തെ കെജ്‌രിവാളിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ച് 28 ന്, മജിസ്‌റ്റീരിയൽ കോടതി കേജ്‌രിവാളിൻ്റെ ഇഡി കസ്‌റ്റഡി ഏപ്രിൽ 1 വരെ നാല് ദിവസത്തേക്കാണ് നീട്ടി നൽകിയത്. മാർച്ച് 21 ന് ആണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha