Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

സല്‍വീന്ദര്‍ സിങ്ങിന് പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധം: ദേശീയ അന്വേഷണ ഏജന്‍സി

15 JANUARY 2016 02:30 PM IST
മലയാളി വാര്‍ത്ത.

പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി പഞ്ചാബില്‍ ഗുരുദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. എന്നാല്‍ പഠാന്‍കോട്ടില്‍ ആക്രമണത്തിനെത്തിയ തീവ്രവാദി സംഘവുമായി സല്‍വീന്ദര്‍ സിങ്ങിനു പരിചയം ഉണ്ടായിരുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇന്ത്യയില്‍ ഇനിയും പഠാന്‍കോട്ട് മാതൃകയില്‍ആക്രമണം നടത്തുമെന്നു പാക്ക് അധിനിവേശ കശ്മീരിലെ മുജാഹിദ്ദീന്‍ നേതാവ് സൈഫുല്ല ഖാലിദ് ഡല്‍ഹിയില്‍ ഒരു പത്രത്തിന് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സല്‍വീന്ദര്‍ സിങ്ങിന്റെ മൊബൈല്‍ ഫോണില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒട്ടേറെപ്പേരുടെ നമ്പറുകള്‍ എന്‍എഎ ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് എത്തുന്ന ലഹരിമരുന്ന് കടത്തു സംഘങ്ങള്‍ക്കു പഞ്ചാബില്‍ യഥേഷ്ടം കടന്നുവരാനും സഞ്ചരിക്കാനും എസ്പി ആയിരിക്കേ സല്‍വീന്ദര്‍ സിങ് സൗകര്യം ഒരുക്കിയതായി എന്‍ഐഎ കണ്ടെത്തി. എന്നാല്‍ ഈ നമ്പറുകളൊക്കെ പൊലീസിനു വിവരം ചോര്‍ത്തിത്തരുന്ന സോഴ്‌സുകളുടേതാണ് എന്നായിരുന്നു സല്‍വീന്ദറിന്റെ വിശദീകരണം. ഇതുപക്ഷേ, അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. തുടര്‍ച്ചയായി നാലാം ദിവസവും സല്‍വീന്ദര്‍ സിങ്ങിനെ എന്‍ഐഎ സംഘം ചോദ്യംചെയ്തു. വ്യാഴാഴ്ച സല്‍വീന്ദറിന്റെ പാചകക്കാരന്‍ മദന്‍ ഗോപാലിനെയും ദര്‍ഗയുടെ സൂക്ഷിപ്പുകാരന്‍ സോമരാജിനെയും ചോദ്യംചെയ്തു. ഇന്നും ഇവരെ ചോദ്യംചെയ്യുന്നതു തുടരും. പഠാന്‍കോട്ടില്‍ വ്യോമസേനാ താവളം ആക്രമിക്കാന്‍ തീവ്രവാദികള്‍ നടത്തിയ നീക്കത്തെക്കുറിച്ചു സല്‍വീന്ദറിന് മുന്‍കൂട്ടി ഒരു വിവരവും ഉണ്ടായിരുന്നില്ല എന്നും ചോദ്യംചെയ്യലില്‍ വെളിപ്പെട്ടു. എന്നാല്‍ ഈ തീവ്രവാദി സംഘം എന്തുകൊണ്ടു സല്‍വീന്ദറിനെ ഉപദ്രവിക്കാതെ വിട്ടയച്ചു എന്നതാണു ദുരൂഹമായിരിക്കുന്നത്. പഠാന്‍കോട്ട് മാതൃകയില്‍ ഇനിയും ആക്രമണം നടത്താന്‍ തീവ്രവാദി സംഘടനകള്‍ തയാറെടുക്കുന്നു എന്നാണു പാക്ക് അധിനിവേശ കശ്മീരിലെ മുജാഹിദ്ദീന്‍ നേതാവ് സൈഫുല്ല ഖാലിദ് പറയുന്നത്. 
കശ്മീര്‍ സ്വതന്ത്രമാകുന്നതുവരെ ഇതു തുടരുമെന്നും ഖാലിദ് പറയുന്നു. ജയ്‌ഷെ മുഹമ്മദ് ആയാലും അല്‍ റഹ്മത് ട്രസ്റ്റ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും ഈ പോരാട്ടം തുടരുമെന്നും സൈഫുല്ല ഖാലിദ് പറയുന്നു. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സമാധാനനീക്കങ്ങളെ തികഞ്ഞ പുച്ഛത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും സൈഫുല്ല പറയുന്നു. മുഖ്യവിഷയം കശ്മീരാണ്. പാക്കിസ്ഥാനിലെ മന്‍ഷേം ജില്ലയിലെ ബാലാകോട് എന്ന സ്ഥലത്താണു തീവ്രവാദികള്‍ക്കു പരിശീലനം നല്‍കിവരുന്നതെന്നും സൈഫുല്ല പറയുന്നു. ഭാവല്‍പ്പൂരിലാണു തീവ്രവാദികളുടെ പരിശീലന ക്യാംപ് എന്നതു ശരിയല്ലെന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (8 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (18 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (28 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (44 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (57 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (12 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (13 hours ago)

Malayali Vartha Recommends