പ്രാര്‍ത്ഥനയോടെ.... കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണുപോയ രണ്ട് വയസുകാരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു... കുട്ടി ഏകദേശം 16 അടി താഴ്ചയിലാണുള്ളതെന്നും തലകീഴായാണ് കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും അധികൃതര്‍
പ്രാര്‍ത്ഥനയോടെ.... കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണുപോയ രണ്ട് വയസുകാരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു... കുട്ടി ഏകദേശം 16 അടി താഴ്ചയിലാണുള്ളതെന്നും തലകീഴായാണ് കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും അധികൃതര്‍.
ഇന്നലെ വൈകുന്നേരമാണ് കുട്ടി കുഴല്‍ കിണറില്‍ വീണതെന്നാണ് നിഗമനത്തിലുള്ളത്. വിജയപുര ജില്ലയിലെ ഇന്‍ഡി താലൂക്കില്‍ ഉള്‍പ്പെടുന്ന ലചായന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറില്‍ വീണതാവാമെന്ന്് പൊലീസ് . പിന്നീട് കുട്ടിയുടെ കരച്ചില് കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും സംഭവമറിയിച്ചത്. വൈകുന്നേരം 6.30ഓടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
പൊലീസ്, റവന്യൂ വകുപ്പ്, താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ് തുടങ്ങിയവയില്‍ നിന്നുള്ള സംഘങ്ങളെല്ലാം സ്ഥലത്തുണ്ട്. ഏതാണ്ട് 16 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് .
രാത്രിയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇത് തുടരുന്നതിനിടെ പിന്നീട് കുട്ടിയുടെ ശബ്ദം കേള്‍ക്കാതെയായെങ്കിലും ചലനം കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ . പൈപ്പിലൂടെ കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. ചലനവും നിരീക്ഷിക്കാനായി സാധിക്കുന്നു. കുട്ടിയെ രക്ഷിക്കാന്‍ സാധ്യമാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശ്രമം തുടരുന്നതായി അധികൃതര്‍ .
"
https://www.facebook.com/Malayalivartha