Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം

കുടുംബാധിപത്യം ചര്‍ച്ചയാകുന്നു... അമേഠിയില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനില്‍ക്കെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന; അനേകം കോണ്‍ഗ്രസുകാര്‍ സീറ്റു കിട്ടാതെ കോണ്‍ഗ്രസ് വിടുമ്പോള്‍ രാഹുലിന്റെ അളിയന് സീറ്റ് കൊടുത്താല്‍ കളി മാറും

05 APRIL 2024 08:45 AM IST
മലയാളി വാര്‍ത്ത

അനേകം കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റ് കിട്ടാതെ മറ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറുമ്പോള്‍ കോണ്‍ഗ്രസിന്റെ പൊന്ന് സീറ്റായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ അളിയന്‍ എത്തുന്നു. അമേഠിയില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന വരുന്നത്.

മത്സരിക്കാന്‍ റോബര്‍ട്ട് വാദ്ര താല്‍പര്യമറിയിച്ചതായാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തില്‍ അമേഠി വീര്‍പ്പുമുട്ടുകയാണെന്നും റോബര്‍ട്ട് വാദ്ര വാര്‍ത്താ ഏജന്‍സിയോടും പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. അമേഠിയില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

അമേഠിയില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ലെങ്കിലും വയനാട്ടില്‍ നിന്ന് വീണ്ടും ജനവിധിതേടാന്‍ രാഹുല്‍ഗാന്ധിയെത്തിയത് കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും തരംഗമുണ്ടാക്കുമെന്ന് വിലയിരുത്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് മാത്രമല്ല, യു.ഡി.എഫ്. മുന്നണി സംവിധാനമൊന്നാകെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വഴിതെളിക്കുമെന്നാണ് കണക്കുകൂട്ടല്‍.

'പപ്പു'വെന്ന് ആദ്യകാലങ്ങളില്‍ ആക്ഷേപിക്കപ്പെട്ടിരുന്ന രാഹുലിന് ആ പ്രതിച്ഛായയൊക്കെ മറികടന്ന് ഇരുത്തംവന്ന രാഷ്ട്രീയക്കാരന്റെ വേഷമാണിപ്പോഴുള്ളത്. ഇപ്രാവശ്യം അദ്ദേഹത്തിനായി കര്‍ണാടകത്തിലും സുരക്ഷിതമായ മണ്ഡലം കണ്ടെത്തിയിരുന്നെങ്കിലും ഏറ്റവുംസുരക്ഷിതമായ മണ്ഡലമെന്ന ഉറപ്പാണ് വയനാട്ടിലേക്ക് അദ്ദേഹത്തെ വീണ്ടും അടുപ്പിച്ചത്. വയനാടുമായുണ്ടായ അടുപ്പവും അദ്ദേഹത്തെ മറ്റൊരു മണ്ഡലം തേടുന്നതില്‍നിന്നു പിന്തിരിപ്പിച്ചു.

സാധാരണ ബി.ജെ.പി.യെ കടന്നാക്രമിച്ചും ഇടതുപക്ഷത്തിനുനേരേ മൃദുവിമര്‍ശനം ഉയര്‍ത്തുകയും ചെയ്യുന്ന രാഹുല്‍, കേരളത്തിലെ പ്രചാരണവേദികളില്‍ ഇരുകൂട്ടര്‍ക്കുമെതിരേ ശക്തമായ വിമര്‍ശനമായിരിക്കും ഇനി ഉയര്‍ത്തുക. രാഹുലിനെതിരേ മത്സരിക്കുന്ന ആനി രാജയ്ക്കായി ഇടതുപക്ഷത്തിന്റെ ദേശീയ നേതാക്കളും ബി.ജെ.പി.യുടെ കെ. സുരേന്ദ്രനായി അമേഠിയിലെ എതിരാളി സ്മൃതി ഇറാനിയടക്കമുള്ള നേതാക്കളും രംഗത്തിറങ്ങുന്നതോടെ മറ്റുമണ്ഡലങ്ങളിലും വയനാടന്‍പോരാട്ടത്തിന്റെ ചൂര് ചുരമിറങ്ങി വീശും.

കഴിഞ്ഞതവണ രാഹുല്‍ഗാന്ധി മത്സരിക്കാനെത്തിയപ്പോള്‍ ഇടതുപക്ഷം ശക്തമായ എതിര്‍പ്പാണുയര്‍ത്തിയത്. ബി.ജെ.പി.യോട് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലാണ് രാഹുല്‍ മത്സരിക്കേണ്ടതെന്നും ബി.ജെ.പി.യെ എതിര്‍ക്കുന്ന ഇടതുപക്ഷത്തോടാണോ അദ്ദേഹം മത്സരിക്കേണ്ടതെന്നുമായിരുന്നു ചോദ്യം.

കഴിഞ്ഞ തവണത്തെയത്ര വൈകാരികത ഇത്തവണ ഉണ്ടാകണമെന്നില്ലെങ്കിലും മെച്ചപ്പെട്ട ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാര്‍ഥിത്വം അനുകൂലപ്രതികരണമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

പൗരത്വനിയമ ഭേദഗതി ഇടതുപക്ഷം ശക്തമായ പ്രചാരണായുധമാക്കുമ്പോള്‍ ബി.ജെ.പി.ക്കെതിരേ രാഹുലിനെക്കാള്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നവരാരുണ്ടെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യസഖ്യം രൂപവത്കരിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. ഒരേ സഖ്യത്തില്‍പ്പെട്ട രണ്ടുപാര്‍ട്ടികള്‍ വയനാട്ടില്‍ പരസ്പരം പോരടിക്കുന്നത് ബി.ജെ.പി. പ്രചാരണവിഷയമാക്കുന്നു.

ഇത്തവണയും പ്രതിപക്ഷപ്രചാരണത്തിന്റെ മുന്‍നിരയില്‍ രാഹുലുണ്ട്. ഇന്ത്യക്കു നെടുകെയും കുറുകെയും നടന്നുള്ള ഭാരത് ജോഡോ യാത്ര പകര്‍ന്ന അനുഭവം കൂടുതല്‍ കരുത്തനാക്കി. ചെറിയ സംസ്ഥാനമായിട്ടും 18 ദിവസം രാഹുല്‍ കേരളത്തിലൂടെ നടന്നു.

ബി.ജെ.പി.യോട് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലാണ് രാഹുല്‍ മത്സരിക്കേണ്ടതെന്ന ചോദ്യം ഇപ്രാവശ്യവും ഇടതുപക്ഷം ഉയര്‍ത്തുന്നു. സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ളവര്‍ ഈയാവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (8 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (26 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (53 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends