രാമേശ്വരം കഫേ സ്ഫോടനക്കേസ്... പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിജെപി പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച എന്‍ഐഎ ചോദ്യം ചെയ്ത രണ്ട് മൊബൈല്‍ ഷോപ്പ് തൊഴിലാളികളാണ് ഈ പ്രവര്‍ത്തകന്റെ പേര് പറഞ്ഞത്.
രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിജെപി പ്രവര്‍ത്തകനായ സായി പ്രസാദിനെയാണ് എന്‍ഐഎ ചോദ്യം ചെയ്ത്. കഴിഞ്ഞയാഴ്ച എന്‍ഐഎ ശിവമോഗയില്‍ റെയ്ഡ് നടത്തുകയും ഒരു മൊബൈല്‍ സ്റ്റോറിലും രണ്ട് പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
സായി പ്രസാദിനെ കസ്റ്റഡിയിലെടുത്തതില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചു.'സംസ്ഥാനത്തെ 'കാവി അനുകൂലികള്‍' ഇപ്പോള്‍ എന്ത് പറയുമെന്ന് ' കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു ചോദിച്ചു.
ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ രാമേശ്വരം കഫേ സ്ഫോടനത്തില്‍ ബിജെപിക്ക് പങ്കില്ലേ? കേന്ദ്രം എന്ത് പ്രതികരണമാണ് നല്‍കുന്നത്? റാവു കന്നഡയില്‍ ട്വീറ്റ് ചെയ്തു.
രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ടതിന് ബി.ജെ.പിയുടെ വിശദീകരണവും അദ്ദേഹം തേടി.
മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.ബെംഗളൂരുവിലെ ജനപ്രിയമായ കഫേയില്‍ തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. 0ബെംഗളൂരു കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം എന്‍ഐഎ കഴിഞ്ഞയാഴ്ച പാരിതോഷികം പ്രഖ്യാപിച്ചിരുന്നു .
മുസാവിര്‍ ഹുസൈന്‍ ഷാസിബ് എന്ന ഷാസേബ് എന്ന എംഡി ജുനെദ് ഹുസൈന്‍ എന്ന മുഹമ്മദ് ജുനെദ് സെയ്ദ്, അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ എന്ന അബ്ദുള്‍ മത്തീന്‍ താഹ എന്ന മത്തീന്‍ എന്ന താഹ എന്ന വിഘ്നേഷ് ഡി എന്ന സുമിത് എന്ന ഇരുവരുടെയും വിവരങ്ങള്‍ക്കായി ഏജന്‍സി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha























