ഫ്‌ളാറ്റിലെ അലമാരയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി...

ഫ്‌ളാറ്റിലെ അലമാരയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. ലിവ് ഇന്‍ റിലേഷനിലായിരുന്ന യുവതിയുടെ മൃതദേഹമാണ് താമസ സ്ഥലത്തെ അലമാരയില്‍ നിന്നും കണ്ടെത്തിയത്. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഒന്നര മാസമായി വിപാല്‍ ടെയ്ലര്‍ എന്നയാള്‍ക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു 26കാരി. മകളെ കാണാനില്ലെന്നും കുറച്ചു ദിവസമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നും യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അലമാരയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കാളിയായ ഗുജറാത്ത് സൂറത്ത് സ്വദേശിയെ കാണാനില്ലെന്നാണ് വിവരം.
മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. വിപാല്‍ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടുമെന്നും മകള്‍ ഭയപ്പെട്ടിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























