Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

പുതുജീവനേകി ഭാവന യാത്രയായി...മോഡി പ്രശംസിച്ച ഭാവന ഇനി ഓര്‍മ്മ മാത്രം

16 JANUARY 2016 08:08 AM IST
മലയാളി വാര്‍ത്ത.

ദൈവം ഒടുവില്‍ ഈ മിടുക്കിയെ സ്വര്‍ഗത്തിലോട്ട് വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ശബ്ദം കൊണ്ട് പ്രശംസിച്ച ഭാവന ലക്ഷ്മിയ്ക്ക് നാട്ടിലെ ജനങ്ങള്‍ നല്‍കിയത് മറക്കാന്‍ പറ്റാത്ത വിടപറയല്‍. സൗത്ത് ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഭാവന. അവയവങ്ങളെല്ലാം ദാനം ചെയ്ത ഈ മിടുക്കി സാമൂഹത്തിന് തന്നെ എന്നും മാതൃകയാണ്. മൂന്നു ജീവിതങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കിയാണ് ഭാവന വിടപറഞ്ഞത്. ഈ ആറു വയസുകാരി നാടിനെന്നും മാതൃകയും ആവേശവുമായിരുന്നു.
ചിറ്റൂര്‍ ലക്ഷ്മിനിവാസില്‍ ആര്‍.എസ്. മൂര്‍ത്തിയുടെയും പ്രസന്നയുടെയും മകളായ ഭാവന ലക്ഷ്മി (6) കഴിഞ്ഞ ദിവസമാണു കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മരണത്തിനു കീഴടങ്ങിയത്.ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ അവയവദാന ബോധവല്‍ക്കരണ പ്രചാരണ പരിപാടി തുടങ്ങുന്നതിനു കാരണക്കാരിയാണു ഭാവന ലക്ഷ്മി. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച സഹപാഠിയെ സഹായിക്കാന്‍ അവയവ ദാനത്തിലൂടെ കഴിയുമോയെന്ന സഹപാഠികളുടെ ആശയമാണ് അവയവദാന സന്ദേശത്തിനായി രാജ്യം ശ്രദ്ധിച്ച പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ നിമിത്തമായത്. 
സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു തുടക്കമിട്ട \'ഒരുമയിലൊരിന്ത്യ മാനവികതയ്ക്കായി ഒരു കയ്യൊപ്പ്\' എന്ന ബോധവല്‍ക്കരണ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അവയവ ദാനത്തിന്റെ സന്നദ്ധത അറിയിച്ച് ഇന്ത്യയുടെ വലിയ ഭൂപടത്തില്‍ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും വിരല്‍ മുദ്രകള്‍ പതിപ്പിച്ചാണു പ്രധാനമന്ത്രിക്കു അയച്ചത്. പ്രഭാഷണത്തില്‍ ഭാവന ലക്ഷ്മിയുടെ പേരു പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌കൂളിന്റെ സംരംഭത്തെ അനുകൂലിച്ചത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഭാവന ലക്ഷ്മി മൂന്നു വര്‍ഷമായി ചികില്‍സയിലായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഭാവന ലക്ഷ്മിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ ീരുമാനമെടുക്കുകയായിരുന്നു. കുട്ടിയുടെ വൃക്കകള്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള രണ്ടു പേര്‍ക്കും കരള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികില്‍സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിയായ 51 കാരനുമാണു മാറ്റിവച്ചത്.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. മാത്യു ജേക്കബ്, ഡോ. റെഹാന്‍ സെയ്ഫ്, ഡോ. നവീന്‍ ഗാന്‍ജൂ, ഡോ. സുരേഷ് ജി. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീലക്ഷ്മി, ആകാശ് എന്നിവരാണു ഭാവന ലക്ഷ്മിയുടെ സഹോദരങ്ങള്‍.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (8 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (18 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (28 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (44 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (57 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (12 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (13 hours ago)

Malayali Vartha Recommends