പരീക്ഷയ്ക്ക് പഠിച്ചില്ലെന്ന് ആരോപിച്ച് 17കാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
പരീക്ഷയ്ക്ക് പഠിച്ചില്ലെന്ന് ആരോപിച്ച് 17കാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പ്രേം നഗര്‍ സ്വദേശി ഫത്തേ മുഹമ്മദിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പിതാവിന്റെ മര്‍ദനമേറ്റ് മരിച്ചത്.
പരീക്ഷയ്ക്ക് പഠിക്കാത്തത് കൊണ്ട് മകളോട് ഇയാള്‍ ദേഷ്യപ്പെട്ടിരുന്നുവെന്നും വ്യാഴാഴ്ച വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കിയത്.
ശനിയാഴ്ച പൊലീസ് എത്തി പിതാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയെ തല്ലാന്‍ ഉപയോഗിച്ച വടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മര്‍ദനം കാരണമായി ഉണ്ടായ ആന്തരിക രക്തസ്രാവമായിരിക്കാം കുട്ടിയുടെ മരണകാരണമായതെന്ന് പൊലീസ് കരുതുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha