മധ്യപ്രദേശില്‍ 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരനെ പുറത്തെത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു...

മധ്യപ്രദേശില്‍ 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരനെ പുറത്തെത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനമുള്ളത്.
കുഞ്ഞിനു ശ്വസിക്കാനായി കുഴലിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. നിരീക്ഷണത്തിനായി കിണറിനുള്ളിലേക്ക് ക്യാമറ കടത്തിവിട്ടെങ്കിലും കുട്ടിയ്ക്ക് അരികിലേക്ക് എത്താനായി കഴിഞ്ഞിട്ടില്ല.
അതേസമയം, മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.റെവ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മയൂര്‍ എന്ന ആറുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ടത്.
വിളവെടുപ്പ് കഴിഞ്ഞ ഗോതമ്പ് പാടത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ മയൂരിനെ രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.70 അടി താഴ്ചയുള്ള കിണറ്റില്‍ 40 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്ന് എഎസ്പി അറിയിച്ചു.
വിവരം ലഭിച്ച ഉടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയെന്നും രണ്ട് ജെസിബികള്‍ ഉള്‍പ്പെടെ വിവിധ സംവിധാനങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha