ഐസിസിനുള്ള സ്വാധീനം: രാജ്‌നാഥ് സിംഗ് ഇന്റലിജന്‍സ് ബ്യൂറോ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഐസിസിനുള്ള സ്വാധീനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇന്റലിജന്‍സ് ബ്യൂറോ ഉന്നത ഉദ്യോഗസ്ഥരും മറ്റ് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡയ വഴിയും അല്ലാതെയും ഐസിസ് യുവാക്കളുമായി ബന്ധം സ്ഥാപിയ്ക്കുന്നത് തടയാനുള്ള നടപടികള്‍ സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു.
ഇന്ത്യയുടെ പാരമ്പര്യവും കുടുംബ മൂല്യങ്ങളും യുവാക്കളെ ഐസിസിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടുന്നതില്‍ നിന്ന് തടയാന്‍ സഹായിയ്ക്കുമെന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, പശ്ചിമബംഗാള്‍, ആസാം, കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്റലിജന്‍സ് വിവര പ്രകാരം ഇതുവരെ 23 ഇന്ത്യന്‍ പൗരന്മാരാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. ഇതില്‍ ആറ് പേര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരുന്നു. അതേസയം ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിയ്ക്കുന്ന 150 പേര്‍ പൊലീസിന്റേയും ഇന്റലിജന്‍സിന്റേയും നിരീക്ഷണത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























