പഠാന്‍കോട്ട് ഭീകരാക്രമണം: പാക്ക് അന്വേഷണ സംഘത്തെ പ്രവേശിപ്പിക്കില്ലെന്ന് പരീക്കര്‍

പഠാന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ നിയോഗിച്ച സംഘത്തെ വ്യോമസേന താവളത്തിനകത്തു കടക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ അനുവാദമില്ലാതെ ആരും പഠാന്‍കോട്ട് വ്യോമസേന താവളത്തില്‍ പ്രവേശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിലെയും പഠാന്‍കോട്ട് ഭീകരാക്രമണത്തിലെയും പ്രതികള്‍ക്കെതിരെ പാക്കിസ്ഥാന്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് പാക്കിസ്ഥാന്‍. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ ഫലം എന്തെന്ന് ലോകം കാണുമെന്നും പരീക്കര്‍ പറഞ്ഞു.
പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്റലിജന്‍സ് ബ്യൂറോ, പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐ, മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലേക്ക് സംഘം എത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























