കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് റെമാല്‍ ചുഴലിക്കാറ്റ് ... കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരു മരണം... നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കൊല്‍ക്കത്തയില്‍ പുനഃരാരംഭിച്ചു
കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് റെമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഞായറാഴ്ച രാത്രിയോടെ പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് രണ്ടുസ്ഥലങ്ങളിലും വരുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ .
ചുഴലിക്കാറ്റ് ഏതുസമയത്തും കരതൊടാം എന്ന് അറിയിപ്പിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കൊല്‍ക്കത്തയില്‍ പുനഃരാരംഭിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് പതിയെ ഇല്ലാതാകുമെന്ന് ഐ.എം.ഡി. അറിയിച്ചു. കനത്ത കാറ്റിലും മഴയിലും ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മഴ തുടുരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്നും മറ്റ് അപകട മേഖലകളില്‍നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് തുടരുന്നു .
https://www.facebook.com/Malayalivartha