മഹാരാഷ്ട്രയില്‍ വ്യോമ സേനാ വിമാനം തകര്‍ന്നു വീണു... പൈലറ്റുമാര്‍ സുരക്ഷിതനാണെന്ന് അധികൃതര്‍

വ്യോമസേനയുടെ സുഖോയ് എസ്.യു 30 എംകെഐ യുദ്ധ വിമാനം തകര്‍ന്ന് വീണു. മഹാരാഷ്ട്രയിലെ നാസികില്‍ ആണ് സംഭവം. പൈലറ്റുമാര്‍ സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. നാസികിലെ ഷിരസഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. സാങ്കേതിക തകരാര്‍ ആണ് വിമാനം തകരാന്‍ കാരണം എന്നാണ് സൂചന. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് മുമ്പ് പൈലറ്റും സഹ പൈലറ്റും സുരക്ഷിതരായി പുറത്തേക്ക് കടന്നു.
ഷിരസാവ് ഗ്രാമത്തിന് സമീപമുള്ള വയലിലാണ് സുഖോയ് തകര്‍ന്നുവീണത്. നാസികിലെ ഒസാറില്‍ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. പരീക്ഷണപ്പറക്കലിനിടെയായിരുന്നു വിമാനം തകര്‍ന്നത് എന്നാണ് വിവരം. പോലീസും മെഡിക്കല്‍ സംഘവും എത്തി പൈലറ്റുമാര്‍ക്ക് വൈദ്യസഹായം നല്‍കി. ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























