സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍...

സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. 543 അംഗ ലോക്സഭയില്‍ എന്‍ഡിഎ 294 സീറ്റുകള്‍ നേടി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട 272 എന്ന മാന്ത്രിക സംഖ്യയെക്കാള്‍ 22 അധികം സീറ്റുകള്‍. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണി നേടിയത് 234 സീറ്റുകളാണ്. സര്‍ക്കാര്‍ രൂപീകരിക്കാനായി വേണ്ടതിനെക്കാള്‍ 38 സീറ്റുകളുടെ കുറവാണുള്ളത്.
ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കാനായി എന്‍ഡിഎയുടെ ഭാഗമായ ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമായേക്കും. ടിഡിപിക്ക് 16 സീറ്റുകളും ജെഡിയുവിന് 12 സീറ്റുകളുമാണ് ലഭിച്ചത്. ഇരുവര്‍ക്കുമൊപ്പം മറ്റുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കുന്നതോടെ സര്‍ക്കാര്‍ രുപീകരിക്കാനാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ കണക്കുകൂട്ടല്‍.
ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് വ്യത്യസ്ത സഖ്യത്തില്‍പ്പെട്ട നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സുപ്രധാനഘട്ടങ്ങളില്‍ മുന്നണി മാറ്റം ശീലമാക്കിയ നിതീഷ് കുമാര്‍ തിരിച്ച് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകുമെന്നും കരുതുന്നവരേറെയാണ്.
https://www.facebook.com/Malayalivartha
























