2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ

2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഒഡിഷയില്‍ നേടിയ ജയം തമിഴ്‌നാട്ടിലും ബിജെപി ആവര്‍ത്തിക്കുമെന്നും കെ.അണ്ണാമലൈ ബുധനാഴ്ച പ്രതികരിച്ചു. ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ അച്ഛന്‍ കരുണാനിധി ആയിരുന്നെങ്കില്‍ ഞാനും ജയിച്ചേനെ. എന്റെ അച്ഛന്‍ ഒരു സാധാരണ കര്‍ഷകനാണ്. സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യണമെന്നാണ് അച്ഛന്‍ പഠിപ്പിച്ചതെന്നും കെ അണ്ണാമലൈ പ്രതികരിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും നേടാനാവാതെയുണ്ടായ തിരിച്ചടി ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്നും കെ അണ്ണാമലൈ പറഞ്ഞു.
https://www.facebook.com/Malayalivartha
























