നാസയുടെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ വിക്ഷേപണം വിജയം...ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള പേടകം ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്നു

ഏഴുദിവസം ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങും. വാണിജ്യാടിസ്ഥാനത്തില്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണ യാത്രയുടെ ഭാഗമാണിത്.
വിക്ഷേപണ വാഹനത്തില്‍ തകരാര്‍ കണ്ടെത്തിയതോടെ രണ്ടുതവണ വിക്ഷേപണം മാറ്റിവെച്ചിട്ടുണ്ടായിരുന്നു. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്നതിന്റെ റെക്കോഡും സുനിതയുടെ പേരിലാണുള്ളത്.
https://www.facebook.com/Malayalivartha