ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥ.... ട്രെക്കിങ്ങിനിടെ ഒമ്പത് മരണം, ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെ കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേരാണ് മരിച്ചത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥ.... ട്രെക്കിങ്ങിനിടെ ഒമ്പത് മരണം, ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെ കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേരാണ് മരിച്ചത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘവും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തി. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയില്‍ 15,000 അടി ഉയരത്തിലുള്ള ഒരു പാതയാണ് സഹസ്ര താല്‍ ട്രെക്ക്. 24 കിലോമീറ്റര്‍ ഉള്ള ഈ പാത പൂര്‍ത്തിയാക്കാനായി ഏകദേശം 10 മണിക്കൂറുകളോളമെടുക്കും.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂണ്‍ നാലിനാണ് ഭത്വരി ബ്ലോക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ 22 അംഗ സംഘത്തെ കാണാതാകുന്നത്. 22 അംഗ ട്രെക്കിങ് സംഘത്തില്‍ 18 പേര്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് എത്തിയത്. പ്രാദേശിക ഗൈഡുകളുമാണ് മൂന്ന് പേര്‍.
"
https://www.facebook.com/Malayalivartha
























