ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി...

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാഞ്ഞ കോടതി, കെജ്രിവാളിന് വൈദ്യപരിശോധന നടത്താന്‍ അധികൃതരോട് നിര്‍ദേശിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ നീട്ടുകയും ചെയ്തു.
ഇതോടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് തിഹാര്‍ ജയിലില്‍ തുടരേണ്ടിവരും. അതേസമയം, കെജ്രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂണ്‍ ഏഴിന് റൗസ് അവന്യൂ കോടതി പരിഗണിക്കും.ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു.
തുടര്‍ന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ അപേക്ഷ നല്‍കിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനായി സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.
ഇതിനുപിന്നാലെയാണ് കെജ്രിവാള്‍ വിചാരണക്കോടതിയായ റൗസ് അവന്യൂ കോടതിയിലെത്തിയത്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയതോടെ ജൂണ്‍ രണ്ടിനുതന്നെ അദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടിവന്നു.
https://www.facebook.com/Malayalivartha
























