ഗുജറാത്തിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം....

ഗുജറാത്തിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്.
ഹിമ്മത് നഗര്‍-ഇദാര്‍ ഹൈവേയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് കാറും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരണമടഞ്ഞു.
സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























