സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചന്നെ ആരോപണവുമായി കങ്കണ റണൗട്ട് ; ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം; താന്‍ സുരക്ഷിതയാണെന്നും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദവും ഭീകരവാദവും തന്നെ ഭയപ്പെടുത്തുന്നെന്നും നിയുക്ത എം പി

ബി.ജെ.പി നേതാവും ഹിമാചല്‍ പ്രദേശിലെ മണ്ഡിയിൽനിന്നുള്ള നിയുക്ത എം.പിയുമായ കങ്കണ റണൗട്ട് ഒരു ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചന്നെ ആരോപണമാണ് കങ്കണ റണൗട്ട് ഉന്നയിച്ചിരിക്കുന്നത്. ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം .
ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി എത്തിയതായിരുന്നു കങ്കണ .താന്‍ സുരക്ഷിതയാണ്. എന്നാൽ പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദവും ഭീകരവാദവും തന്നെ ഭയപ്പെടുത്തുന്നെന്നും കങ്കണ പറഞ്ഞു. കര്‍ഷകരെ അവഹേളിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് സംഭവത്തിനുശേഷം വനിതാ കോണ്‍സ്റ്റബിൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുൻപ് കങ്കണനടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha
























