Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മോദി സര്‍ക്കാരിന് ഇനി ആയുസ് എത്ര? രണ്ടു കക്ഷികള്‍ കാലുവാരും...

07 JUNE 2024 08:37 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിയുടെ മൂന്നാം സര്‍ക്കാരിന് ആയുസ് മാസങ്ങള്‍ മാത്രം. ഇതോടകം രണ്ടു തവണ പ്രധാനമന്ത്രിയായിരുന്നതുപോലെ ആള്‍പ്രമാണിത്വത്തില്‍ ഭരണം അടക്കിവാഴാന്‍ നരേന്ദ്ര മോദിക്കു സാധിക്കില്ല. എന്‍ഡിഎ മുന്നണിയില്‍ ഒപ്പമുള്ളവര്‍ ഏതു നിമിഷവും നിലപാടു മാറ്റാമെന്ന സാഹചര്യമുണ്ട്. ഞാനാണ് രാജ്യം എന്ന മട്ടില്‍ വണ്‍മാന്‍ ഷോ നടത്താമെന്ന് മോദി ഇനി കരുതേണ്ടതില്ല.

ബിജെപിയുടെ ഹിന്ദു വര്‍ഗീയ ന്യൂനപക്ഷ വിരുദ്ധ അജണ്ടകളൊന്നും ഇത്തവണ നടപ്പാകില്ലെന്ന് തീര്‍ച്ചയാണ്. മോദിയുടെ ഏകാധിപത്യത്തെ അംഗീകരിക്കാത്ത പല കക്ഷികള്‍ എന്‍ഡിഎ മുന്നണിയിലുണ്ട്. പോരെങ്കില്‍ അതിശക്തമായ ഒരു പ്രതിപക്ഷമാണ് സര്‍ക്കാരിനെ വരിഞ്ഞുമുറുക്കാന്‍ കച്ചകെട്ടിയെത്തുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ തെലുങ്കുദേശം പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും മോദി സര്‍ക്കാരിനെ ഓരോ നിമിഷവും സമ്മര്‍ദത്തിലാക്കുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഇന്ന് രാവിലെ നടന്ന എന്‍ഡിഎ നേതൃയോഗത്തില്‍തന്നെ അത് പ്രകടമായിരുന്നു.

എന്‍ഡിഎ യോഗങ്ങളില്‍ സാധാരണ മോദിക്കു സമീപം തന്നെയിരിക്കാറുള്ള അമിത്ഷാ രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ക്കുശേഷമാണ് ഇരുന്നത്. മോദിയ്‌ക്കൊപ്പം രണ്ടാം സ്ഥാനം അമിത് ഷായ്ക്ക് നഷ്ടപ്പെട്ടു എന്നതു മാത്രമല്ല ബിജെപിയുടെ ഒന്നാം നിരനേതാക്കളില്‍ പലരും അപ്രസക്തരാവുകയും ചെയ്തിരിക്കുന്നു. മോദിക്കു ശേഷം അമിത് ഷാ എന്ന സാധ്യതയും ഇതോടെ കെട്ടടങ്ങുകയാണ്.

മോദിയുടെ തെരഞ്ഞെടുപ്പു പത്രികയിലെ ഉറപ്പുകള്‍ പലതും പാലിക്കപ്പെടില്ലെന്നു മാത്രമല്ല മോദിയുടെ ഏകാധിപത്യം ഇനി ഇന്ത്യയില്‍ നടപ്പാകില്ലെന്നും തീര്‍ച്ചയാണ്. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ തെലുങ്കുദേശവും ജനതാദളും അംഗീകരിക്കില്ലെന്ന് തീര്‍ച്ചയായിരിക്കുന്നു.
മൂന്നാം മോദി സര്‍ക്കാര്‍ ഏതു നിമിഷവും ആടിയുലയുമെന്ന സാഹചര്യമാണുള്ളത്.

ടിഡിപിയുടെയും ജനതാദളിന്റെയും വിലപേശലായിരിക്കും ഭരണത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടാവുക. ഇന്ത്യാമുന്നണി രൂപീകരണവേളയില്‍ അതിനോടു സഹകരിക്കുകയും ബിജെപിയുടെ പ്രലോഭനത്തില്‍ എന്‍ഡിഎയില്‍ എത്തുകയും ചെയ്തവരുണ്ട്. ടിഡിപി കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ക്കൊപ്പം സ്പീക്കര്‍ പദവിയിലും നോട്ടമിട്ടിരുന്നു. സ്പീക്കര്‍ പദവി നല്‍കില്ലെന്ന് ബിജെപി ഇതോടകം വ്യക്തമാക്കിക്കഴിഞ്ഞു.


ആഭ്യന്തരമന്ത്രി സ്ഥാനവും തെലുങ്കുദേശം അവകാശപ്പെട്ടിരിക്കുകയാണ്. റെയില്‍വേ, കൃഷി, വ്യവസായ, രാസവളം കാബിനറ്റ് മന്ത്രിസ്ഥാനവും ബിഹാറിനു പ്രത്യേക പദവിയുമാണ് ജെഡിയു ആവശ്യപ്പെടുന്നത്. ഇതിനൊപ്പം രാജ്യമെങ്ങും ജാതി സെന്‍സസ് തുടങ്ങിയ ആവശ്യങ്ങളും ജെഡിയു ഉന്നയിക്കുന്നു. ഇതിനോട് ബിജെപി ഒരിക്കലും യോജിക്കില്ലെന്ന് തീര്‍ച്ചയാണ്.

ആന്ധ്രപ്രദേശിനു പ്രത്യേക പദവി ടിഡിപിയുടെ ആവശ്യമാണ്. ബിജെപിയുമായി ആദ്യംതന്നെ ഭിന്നിക്കാന്‍ പോകുന്നത് തെലുങ്കുദേശമായിരിക്കും,
ശിവസേനയിലെ ഷിന്‍ഡെ വിഭാഗവും ചിരാഗ് പാസ്വാന്റെ എല്‍ജെപിയും പവന്‍കല്യാണിന്റെ ജനസേനയും കാബിനറ്റ് മന്ത്രി പദവികള്‍ ആവശ്യപ്പെടുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള പല നേതാക്കള്‍ ഇപ്പോഴത്തെ ഘടകകക്ഷിയിലുള്ള. ശക്തമായ പ്രതിപക്ഷം നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇത്തരം അഴിമതികള്‍ പുറത്തുവന്നാല്‍ മോദിക്ക് ഏറെ നാള്‍ പിടിച്ചുനില്‍ക്കാനാവില്ല.

മുസ്ലിം സംവരണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് ടിഡിപി വ്യക്തമാക്കിക്കഴിഞ്ഞു. ഈ വിഷയത്തില്‍തന്നെ ബിജെപിയും ടിഡിപിയും ഭിന്നിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നരേന്ദ്രമോദി മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് സംവരണത്തെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ടിഡിപിയുടെ നിലപാടുകള്‍ ബിജെപിയ്ക്ക് തലവേദനയാവും.

ആന്ധ്രാപ്രദേശില്‍ നാലു ശതമാനം മുസ്ലിം സംവരണം നിലനിര്‍ത്തുമെന്ന പ്രകടനപത്രികാ വാഗ്ദാനത്തില്‍ നിന്ന് ടിഡിപി ഒരു കാരണവശാലും പിന്നാക്കം പോകില്ലെന്നു തീര്‍ച്ചയാണ്. എന്‍ഡിഎ സര്‍ക്കാരിന് പിന്തുണയുമായി മുന്നോട്ടു പോവുന്ന ചന്ദ്രബാബു നായിഡു ഇന്നലെ രാത്രി ദില്ലിയില്‍ എത്തിയിരുന്നു.

സഖ്യകക്ഷികള്‍ക്ക് ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം ജെഡിയു തള്ളിക്കഴിഞ്ഞിരിക്കുന്നു. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്നാണ് ജെഡിയു ആവശ്യപ്പെടുന്നത്. പ്രതിരോധം, ആഭ്യന്തരം, റെയില്‍വേ, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ ബിജെപി തന്നെ കൈവശംവെക്കുമെന്നിരിക്കെ മുന്നണി എപ്പോള്‍ വേണമെങ്കിലും തല്ലിപ്പിരിയാം.

കൃഷി, ഗ്രാമവികസനം, നഗരവികസനം, ജലശക്തി തുടങ്ങിയ വകുപ്പുകള്‍ വിട്ടു നല്‍കാമെന്നാണ് ബിജെപി ജെഡിയുവിനെ അറിയിച്ചിട്ടുള്ളത്. ഗതാഗതം, ഐടി അടക്കം നാലു ക്യാബിനറ്റ് മന്ത്രിസ്ഥാനവും ധന സഹമന്ത്രി സ്ഥാനവും വേണമെന്നാണ് ടിഡിപി നിലപാട്. ഇന്ത്യാ മുന്നണിയെയും കോണ്‍ഗ്രസിനെയും പിളര്‍ത്താനുള്ള തന്ത്രങ്ങളായിരിക്കും മോദി ഇനിയുള്ള ദിവസങ്ങളില്‍ പയറ്റുക. ഇന്ത്യാ മുന്നണിയെ ഉടന്‍ പിളര്‍ത്തി മോദി മന്ത്രിമാരാക്കുന്ന തന്ത്രം ബിജെപി വൈകാതെ ആവിഷ്‌കരിക്കുമെന്ന് തീര്‍ച്ചയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (16 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (31 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (38 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (2 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (4 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (4 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

Malayali Vartha Recommends