കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തില്‍ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു

ബോളിവുഡ് നടിയും ബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തില്‍ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു. കര്‍ഷക സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ കങ്കണ നടത്തിയ പരാമര്‍ശമാണ് കോണ്‍സ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്ത കുറ്റത്തിനാണ് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിനെതിരെ മൊഹാലി പൊലീസ് കേസെടുത്തത്.
ഡല്‍ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. കങ്കണയെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തതിന് വനിതാ കോണ്‍സ്റ്റബിളിനെതിരെ മൊഹാലി പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കര്‍ഷകരുടെ പ്രതിഷേധത്തില്‍ കങ്കണയുടെ നിലപാടില്‍ അതൃപ്തിയുള്ള വനിതാ കോണ്‍സ്റ്റബിളാണ് കരണത്തടിച്ച് പ്രതിഷേധിച്ചത്.
സംഭവത്തില്‍ ശിവസേന യുബിടി നേതാവ് സഞ്ജയ് റൗത് പ്രതികരണവുമായെത്തി. കങ്കണയോട് സഹതാപം തോന്നുന്നുവെന്നും, എംപിമാര്‍ ആക്രമിക്കപ്പെടേണ്ടവരല്ലെന്നും കര്‍ഷകര്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha
























