രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു..... സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കി, മോദിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി

രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു..... സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കി, മോദിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി
ബിജെപി അംഗങ്ങളുടെയും എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷി എംപിമാരുടെയും പിന്തുണ നരേന്ദ്ര മോദിക്കുണ്ട്. ഇന്നലെ രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പറഞ്ഞു.
പുതിയ ഊര്‍ജം നല്‍കുന്നതാണിത്. അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എന്‍ഡിഎ സര്‍ക്കാരിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാനായി അവസരം നല്‍കിയ ജനത്തിന് നന്ദി. കഴിഞ്ഞ രണ്ട് തവണയും രാജ്യത്തെ മൂന്നോട്ട് നയിക്കാനായി ശ്രമിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. ഇനിയുള്ള അഞ്ച് വര്‍ഷവും അതേ ലക്ഷ്യത്തോടെ, സമര്‍പ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങള്‍ സഫലമാക്കാനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഇന്ന് എന്‍ഡിഎ യോഗം നടന്നു, എല്ലാ നേതാക്കളും എന്നെ നേതാവായി തെരഞ്ഞെടുത്തു. രാഷ്ട്രപതിക്ക് കത്ത് നല്‍കി. രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കി.
ഞായറാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ നടക്കും. കൂടുതല്‍ വിവരങ്ങള്‍ രാഷ്ട്രപതി ഭവന്‍ അറയിക്കും. കഴിഞ്ഞ സര്‍ക്കാരുകളുടെ തുടര്‍ച്ചയായി കൂടുതല്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി മോദി .
https://www.facebook.com/Malayalivartha
























