മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന.... കേരളത്തിലെ ബി.ജെ.പി വിജയത്തെ എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ക്യാബിനറ്റ് റാങ്ക് കിട്ടുമെന്നാണ് അറിയുന്നത്.
നാളെ വൈകിട്ട് 7.15നാണ് ചടങ്ങ്. മോദിക്കൊപ്പം അമ്പതോളം പേരുടെ സത്യപ്രതിജ്ഞയാണ് നിശ്ചയിച്ചിരിക്കുന്നത്. സഖ്യകക്ഷികളിലെ പ്രമുഖരുമുണ്ടാകും. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് നേടിക്കൊടുത്തതിനുള്ള അംഗീകാരമായാണ് സുരേഷ് ഗോപിക്ക് തുടക്കത്തിലേ മന്ത്രിപദം നല്‍കുന്നത്. സിനിമകള്‍ക്ക് ഡേറ്റ് കൊടുത്തിരിക്കുന്നതിനാല്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ല.
അതേസമയം, പ്രമുഖ സഖ്യകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും വിലപേശല്‍ തുടരുന്നു. ഞായറാഴ്ച ഇരു പാര്‍ട്ടികളിലെയും ഒന്നിലധികം നേതാക്കള്‍ വീതം സത്യപ്രതിജ്ഞ ചെയ്തേക്കും. ഇന്നലെ വൈകിട്ട് എന്‍.ഡി.എ നേതാക്കള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വസതിയില്‍ യോഗം ചേര്‍ന്നു.
അതേസമയം കേരളത്തിലെ ബി.ജെ.പി വിജയത്തെ എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ബലിദാനികളുടെ ശ്രമങ്ങളുടെ അനന്തരഫലമാണ് കേരളത്തിലെ ആദ്യ സീറ്റ്. പരിശ്രമത്തിനാെടുവില്‍ കേരളത്തില്‍ വിജയം കണ്ടു. അത് അദ്ദേഹം (സുരേഷ്‌ഗോപി) കഠിന പരിശ്രമത്തിലൂടെ നേടിയതാണെന്നും മോദി.
" f
https://www.facebook.com/Malayalivartha
























