ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമെന്ന് കോടതി
ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കാമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബകോടതിയുടെ ഉത്തരവിനെതിരായ ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കോടതി വിവാഹമോചനത്തിനുള്ള അനുമതി നല്‍കുകയും ചെയ്തു. ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് രാധാകിഷന്‍ അഗര്‍വാളും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് തീരുമാനം.
''ഹര്‍ജിക്കാരനായ ഭര്‍ത്താവ് ഹാജരാക്കിയ തെളിവുകളില്‍ ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് വ്യക്തമാണ്. ഇത് ഭര്‍ത്താവിനോട് ചെയ്യുന്ന ക്രൂരതയ്ക്ക് തുല്യമാണ്. 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(IA) പ്രകാരം വിവാഹബന്ധം വേര്‍പെടുത്തുന്നതിനുള്ള ഉത്തരവ് നല്‍കുന്നതിനെ ഇത് ന്യായീകരിക്കുന്നു'' കോടതി വ്യക്തമാക്കി. വിവാഹമോചനത്തിനുള്ള അപേക്ഷ റായ്ഗഡ് കുടുംബ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വന്നുവെന്നും നിസാര കാര്യങ്ങളുടെ പേരില്‍ പോലും ഭാര്യ വഴക്കിടുമായിരുന്നെന്നും ഇയാള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha