വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് യുവതിയെ മരിച്ച നിലയില്‍
വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് യുവതിയെ മരിച്ച നിലയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് 29 കാരിയായ ദ്വാരക സ്വദേശിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. എന്നാല്‍ മകള്‍ കെട്ടിടത്തില്‍ നിന്നും വീണതല്ലെന്നും ഭര്‍ത്താവ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ ദ്വാരക സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ടിനും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ത്ത് ദ്വാരക പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ഒരു സ്ത്രീ കെട്ടിടത്തില്‍ നിന്ന് വീഴുന്നത് കണ്ടെന്ന് ദ്വാരക നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ സന്ദേശം ലഭിക്കുന്നത്. യുവതിയുടെ അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോള്‍ രണ്ടാം നിലയിലെ ബാല്‍ക്കണിക്ക് താഴെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു യുവതി. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെയാണ് മകളെ ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha