Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്...പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലെത്തുന്നത്..പ്രത്യേക ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകില്ല എന്ന് ഇന്ത്യ...

15 OCTOBER 2024 12:59 PM IST
മലയാളി വാര്‍ത്ത


ശത്രു രാജ്യത്തേക്ക് ഒരു യാത്ര . വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലെത്തുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന എസ്. സി. ഒ. (ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ) ഉന്നത നേതാക്കളുടെ യോ​ഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെയെത്തുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ ജയശങ്കർ പങ്കെടുത്തേക്കും.നാളെ ഇസ്ലാമാബാദിലെ ജിന്ന കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ഹോഗ് യോ​ഗത്തിലും ജയശങ്കർ പങ്കെടുക്കും.

പാക് പ്രതിനിധികളുമായി പ്രത്യേക ചർച്ചകൾ ഉണ്ടാകില്ലെന്നാണ് വിവരം. രാജ്യങ്ങളിലെ പ്രതിനിധികൾക്ക് പാക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രിയുടെ 300 അംഗ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തിയിരുന്നു.എസ് സി ഒ യോ​ഗം നടക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കർശന സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിൽ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി 9,000-ത്തിലധികം സുരക്ഷാ സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

യോ​ഗത്തിന്റെ ഭാ​ഗമായി രാജ്യത്തെ സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് അടച്ചിടും.ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല നേതാക്കൾക്കായി ഒരുക്കുന്ന അത്താഴ വിരുന്നിലും എസ് ജയശങ്കർ പങ്കെടുത്തേക്കും. ഇന്ന് രാത്രിയാണ് വിരുന്ന്.നാളെയാണ് ഷാങ്ഹായി സഹകരണ സംഘടനാ യോഗം. പാകിസ്താനുമായി പ്രത്യേക ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകില്ല എന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മോദിയിപ്പോൾ ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്നാണ് മനസിലാവാത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (7 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (7 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (8 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (8 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (9 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (10 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (10 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (10 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (11 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (11 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (11 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (11 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (12 hours ago)

Malayali Vartha Recommends