നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കാരിനിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്....
നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കാരിനിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്....
രാജസ്ഥാന്‍ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര. നിലവില്‍ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മല്‍ഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഐഐടി കാണ്‍പൂര്‍ പൂര്‍വ വിദ്യാര്‍ഥിയാണ് മല്‍ഹോത്ര. യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സഞ്ജയ് മല്‍ഹോത്ര ഡിസംബര്‍ 11ന് ചുമതലയേല്‍ക്കും. മുമ്പ്, പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ എക്‌സ്ഓഫീഷ്യോ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ബിഐ പണനയ യോഗത്തില്‍ പലിശ കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തയ്യാറായിരുന്നില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha