Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ഞെട്ടലോടെ തമിഴ്‌നാട്... ഡി.എം.കെ.യെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി; 48 ദിവസത്തെ വ്രതം തടങ്ങാന്‍ അണ്ണാമലൈ; സ്വന്തം ശരീരത്തില്‍ 6 തവണ അടിക്കും

27 DECEMBER 2024 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

സമര മാര്‍ഗം വെടിഞ്ഞ് വ്രതത്തിലൂടെ ഡിഎംകെ പുറത്താക്കാന്‍ തമിഴ്‌നാട്ടില്‍ ബിജെപി. സംസ്ഥാനത്ത് ഡി.എം.കെ.യെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ ചെരിപ്പിടില്ലെന്ന് ശപഥംചെയ്ത് തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ.

അണ്ണാ സര്‍വകലാശാല കാംപസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ബി.ജെ.പി. പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വെള്ളിയാഴ്ച ഞാന്‍ എന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കും. അവിടെവെച്ച് സ്വയം ആറ് തവണ ചാട്ടവാറുകൊണ്ട് അടിക്കും. ഇന്ന് മുതല്‍ 48 ദിവസം വ്രതമെടുത്ത് ദൈവത്തോട് പ്രാര്‍ഥിക്കും. ഡി.എം.കെ.യെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് വരെ ഞാന്‍ ചെരിപ്പിടില്ല. ഇതിന് ഒരു അവസാനമുണ്ടാക്കണം', അണ്ണാമലൈ പറഞ്ഞു.

ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.

സംഭവത്തില്‍, ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

വ്രതം പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ് സര്‍ക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം. ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇന്ന് ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തില്‍ പരാതി നല്‍കും. ഡിഎംകെയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് ബി ജെ പി തമിഴ്‌നാട് അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു.

അതിനിടെ അണ്ണാ സര്‍വകലാശാല കാംപസില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഡിഎംകെയുടെ സജീവ പ്രവര്‍ത്തകനെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. അറസ്റ്റിലായ പ്രതി ജ്ഞാനശേഖര്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലെ എക്‌സില്‍ കുറിച്ചു. 'ഷെയിം ഓണ്‍ യു സ്റ്റാലിന്‍' എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഡിഎംകെയുടെ വിദ്യാര്‍ഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓര്‍ഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ ആരോപിച്ചു. ''തമിഴ്നാട്ടില്‍ ഉടനീളമുള്ള കുറ്റകൃത്യങ്ങളില്‍ ഒരു നിശ്ചിത പാറ്റേണ്‍ കാണുന്നുണ്ട്. ആദ്യം ഒരു ക്രിമിനല്‍ ഡിഎംകെയില്‍ അംഗമാകുന്നു. തുടര്‍ന്ന് ഡിഎംകെയുടെ നേതാക്കളുമായി ഇയാള്‍ അടുപ്പത്തിലാകുകയും റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പൊലീസില്‍ സമ്മര്‍ദം ചെലുത്തി തേച്ചുമായ്ച്ചു കളയുകയും ചെയ്യുന്നു. ഇതു പ്രതികള്‍ക്ക് കൂടുതല്‍ കുറ്റം ചെയ്യാനുള്ള അവസരം ഒരുക്കുകയാണ്.'' അണ്ണാമലെ എക്‌സില്‍ കുറിച്ചു.

പതിനഞ്ചോളം ലൈംഗിക അതിക്രമ കേസുകളില്‍ ഉള്‍പ്പെട്ട ഒരാളെ ഇത്രയും ദിവസമായി ഒരു നടപടിയും എടുക്കാതെ വിട്ടതു കൊണ്ടാണ്, നിരപരാധിയായ വിദ്യാര്‍ഥിനിക്ക് ഈ ക്രൂരത നേരിടേണ്ടി വന്നതെന്നും അണ്ണാമലെ കൂട്ടിച്ചേര്‍ത്തു. ''എത്രനാള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഇതു സഹിക്കേണ്ടിവരും? ഭരണകക്ഷിയില്‍പ്പെട്ട ആളാണെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് തമിഴ്നാട്ടില്‍ നിയമമുണ്ടോ?'' അണ്ണാമലൈ ചോദിച്ചു. അണ്ണാമലെ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. പ്രതികള്‍ പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഒന്നും അര്‍ഥം വയ്ക്കുന്നില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി. ആരെങ്കിലും കുറ്റം ചെയ്താല്‍ നിയമം കയ്യുംകെട്ടി നോക്കി നില്‍ക്കില്ല.'' ഡിഎംകെ നേതാവ് എ.ശരവണന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends