ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് അന്തിമോപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് അന്തിമോപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍മോഹന്‍ സിംഗിന്റെ ഡല്‍ഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ എന്നിവരും പ്രധാനമന്ത്രി മോദിയോടൊപ്പമുണ്ടായിരുന്നു. സിംഗിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മോദി, തന്റെ മുന്‍ഗാമിയുടെ വസതിയില്‍ ഏതാനും നിമിഷങ്ങള്‍ ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.
വസതിയില്‍ പൊതുദര്‍ശനം തുടരുന്നു. എഐസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം.
"
https://www.facebook.com/Malayalivartha
























