Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

അതിനാല്‍ രക്ഷപ്പെട്ടു... മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു; വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി; ഒരാള്‍ക്ക് ഗുരുതര പരുക്ക്

29 DECEMBER 2024 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

ഓരോ ദിവസവും അമ്പരപ്പിക്കുന്ന വാഹനാപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ കാണ്ടിവ്ലിയില്‍ മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നടി ഊര്‍മിള കോത്താരെ സഞ്ചരിച്ചിരുന്ന കാറാണ് തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ചത്.

ഇരുവരുടെയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. കാര്‍ ഡ്രൈവര്‍ക്കും നടിക്കും പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ നടി ഊര്‍മിള കോത്താരെ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പോയിസര്‍ മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികളെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഊര്‍മിളയ്ക്ക് നിസാര പരുക്കേറ്റു. കൃത്യസമയത്ത് കാറിന്റെ എയര്‍ബാഗ് തുറന്നതിനാലാണ് ഊര്‍മിളയുടെ ജീവന്‍ രക്ഷിക്കാനായത്. അശ്രദ്ധയോടെ വാഹനമോടിക്കുക, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

'ഇതു സത്യം, ഞാന്‍ എന്റെ കുടുംബത്തെ സംരക്ഷിക്കും. സത്യം, ഞാന്‍ എന്റെ ആരോഗ്യം സൂക്ഷിക്കും.' രാഷ്ട്രീയത്തില്‍ പ്രതിജ്ഞകള്‍ക്കു പേരുകേട്ട തമിഴ്‌നാട്ടില്‍ ഇതു യാത്രക്കാര്‍ക്കുള്ള പൊലീസിന്റെ പ്രതിജ്ഞയാണ്. ഈ പ്രതിജ്ഞ അപകടം കുറയ്ക്കാനാണ്. തമിഴ്‌നാട്ടില്‍ കമ്പംതേനി റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇത്തരം ബോര്‍ഡുകള്‍ പല സ്ഥലത്തും കാണാം. ആശുപത്രിയില്‍ ട്രോമ കെയര്‍ വാര്‍ഡില്‍ കിടക്കുന്ന ദൃശ്യമാണ് കൂടുതലും.

കൃഷിഭൂമികള്‍ക്കു നടുവിലൂടെ പോകുന്ന റോഡില്‍ ഓരോ നാലഞ്ച് കിലോമീറ്റര്‍ പിന്നിടുമ്പോഴും സ്പീഡ് ബ്രേക്കറുകള്‍. വേഗം കുറച്ച് സ്പീഡ് ബ്രേക്കര്‍ പിന്നിടുമ്പോള്‍ യാത്രക്കാര്‍ക്ക് ദേഷ്യം വരും. അവര്‍ക്കായി റോഡില്‍ വേറെയും ബോര്‍ഡുകളുണ്ട്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്ന വ്യക്തിയുടെ ചിത്രം. തൊട്ടടുത്ത് ചക്രക്കസേരയില്‍ അതേ വ്യക്തി ഇരിക്കുന്നതിന്റെ ചിത്രം. രണ്ടോ മൂന്നോ കിലോമീറ്റര്‍ കൂടുമ്പോള്‍ 'അപകട മേഖല' എന്ന ബോര്‍ഡുകള്‍. അടിക്കടി 'റംബിള്‍ സ്ട്രിപ്' എന്ന ചെറിയ ഹംപുകളുടെ കൂട്ടം. ഇതെല്ലാം കാണുമ്പോള്‍ അപകട മേഖലയിലൂടെയാണോ യാത്ര ചെയ്യുന്നത് എന്നു തോന്നും. തോന്നണം, അതാണ് തമിഴ്‌നാട് പൊലീസിന്റെ ആവശ്യവും.

തേനി പെരിയകുളത്ത് വാഹനാപകടത്തില്‍ കുറവിലങ്ങാട് സ്വദേശികളായ മൂന്നു പേര്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ റോഡുകളില്‍ എല്ലാ ദിവസവും ഏതെങ്കിലും ഭാഗത്ത് അപകടം ഉണ്ടാകുന്നു. റോഡില്‍ തിരക്കു കൂടിയെന്ന് പെരിയകുളം ഡിവൈഎസ്പി എസ്.നല്ലു പറഞ്ഞു. 'പുതിയ റോഡാണ്. നിര്‍മാണത്തില്‍ പാളിച്ചയുണ്ട്. പല സ്ഥലത്തും ഡിവൈഡര്‍ ഇല്ല. മുന്നിലെ വാഹനത്തെ മറികടക്കുമ്പോഴാണ് അപകടങ്ങള്‍ കൂടുതലും. പല സ്ഥലത്തും തെരുവുവിളക്കുകള്‍ ഇല്ലെന്നും നല്ലു പറഞ്ഞു.

'ബൈപാസില്‍ നിന്ന് റോഡിലേക്ക് കയറുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ കൂടുന്നു. ഡിണ്ടിഗല്‍, മധുര ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങളുടെ എണ്ണം കൂടി. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളും ക്രിസ്മസ് അവധിക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വരുന്നവരുടെ വാഹനങ്ങളും ഈ നിരത്തിലെ തിരക്ക് കൂട്ടി' : മധുര സ്വദേശിയായ ആദവന്‍ പറഞ്ഞു. ബൈപാസുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് അപകടങ്ങള്‍ കൂടി. തുടര്‍ന്നാണ് സ്പീഡ് ബ്രേക്കറുകളും ബോധവല്‍ക്കരണ ബോര്‍ഡുകളും അടിക്കടി സ്ഥാപിച്ചത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിതി ഇങ്ങനെ ആയിരുന്നില്ല. നീണ്ടു കിടക്കുന്ന വിശാലമായ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. കോട്ടയം ചങ്ങനാശേരി റോഡു പോലെയായി തേനികമ്പം റോഡ് പല ഭാഗത്തും. ഇടയ്ക്കിടെ ചെറിയ ഗ്രാമങ്ങള്‍. റോഡിന് ഇരുവശവും നിറയെ വാഹനങ്ങളും. ആളുകളുടെ തിരക്കും ഏറെ. ചെറു ഗ്രാമങ്ങളില്‍ ഗതാഗതക്കുരുക്കുമുണ്ട്. ഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ ഏതാനും കിലോമീറ്റര്‍ നീണ്ട റോഡുകള്‍. വാഹനങ്ങള്‍ക്ക് സ്വാഭാവികമായി വേഗംകൂടും. പകല്‍ സമയത്ത് നല്ല വെയില്‍ കാഴ്ചയ്ക്ക് വെല്ലുവിളിയാകും. രാത്രി എതിരെ വരുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും തടസ്സം. തമിഴ്‌നാട് എത്തിയെന്നു കരുതി അമിതവേഗം ഇനി വേണ്ട. കേരളത്തിലും തമിഴ്‌നാട്ടിലും ഒരു പോലെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യണമെന്ന സൂചനയാണ് തരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends