കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് പഞ്ചാബില്‍ കര്‍ഷക ബന്ദ്, പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയും

കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് പഞ്ചാബില്‍ കര്‍ഷക ബന്ദ്.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം) സംഘടനകള്‍ തിങ്കള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാലുവരെ ബന്ദാചരിക്കുകയും ചെയ്യും. പാല്‍, പഴം, പച്ചക്കറി വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. ചന്തകള്‍ നാലിന് ശേഷമേ തുറക്കുകയുള്ളൂ.
പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയും. റോഡ് ഉപരോധിക്കുകയും ചെയ്യും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ എത്തരുതെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ബന്ദ് വിജയിപ്പിക്കാനായി മറ്റ് തൊഴിലാളി സംഘടനകളുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























