ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം: 160 കേസുകളാണ് ഇതിനോടകം പൂനെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; കൈ, കാല്‍ വിരലുകളിലെ ചെറിയ രീതിയിലെ മരവിപ്പാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം

പൂനെയില്‍ ഏറെ ആശങ്ക പരത്തി വ്യാപകമാവുന്ന ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം സാധാരണക്കാരുടെ ജീവിതം താറുമാറാക്കുകയാണ്. 160 കേസുകളാണ് ഇതിനോടകം പൂനെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ, ഐടി ഹബ്ബായ നഗരത്തിലാണ് ഗുരുതര രോഗം പടര്‍ന്ന് പിടിക്കുന്നത്. ഇതിനോടകം അഞ്ച് പേരാണ് രോഗബാധിതരായി മരിച്ചത്. 48 രോഗികള്‍ ഐസിയുവിലും 21 പേര്‍ വെന്റിലേറ്ററിലുമാണ് കഴിയുന്നത്.
38പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. കൈ, കാല്‍ വിരലുകളിലെ ചെറിയ രീതിയിലെ മരവിപ്പാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഇത് വൈകാതെ തന്നെ പേശികള്‍ക്ക് ബലക്ഷയവും സന്ധികള്‍ അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കും എത്തും. രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ കാലുകളും കൈകളും അനക്കാനാവാത്ത അവസ്ഥയിലേക്ക് എത്തും. ലഭിക്കുന്ന ആശുപത്രി ശ്രുശ്രൂഷയുടെ അടിസ്ഥാനത്തിലാണ് രോഗമുക്തി ഏറെ ആശ്രയിക്കുന്നത്. 13 ശതമാനം മുതലാണ് മോര്‍ട്ടാലിറ്റി റേറ്റ്.
കാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് പൂനെയെ വലച്ച ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോമിന് കാരണമായിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. 1990ല്‍ ചൈനയിലും ഈ ബാക്ടീരിയ വകഭേദം കണ്ടെത്തിയിരുന്നു. കോഴികളില്‍ പതിവായി ഈ ബാക്ടീരിയ കണ്ടിരുന്നു. മഴക്കാലങ്ങളില്‍ കോഴികളുടേയും താറാവുകളുടേയും വിസര്‍ജ്യം അടങ്ങിയ മലിന ജലത്തില്‍ ഇറങ്ങിയ കുട്ടികളിലും ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ആദ്യമായല്ല ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014നും 2019നും ഇടയില്‍ 150 പേരില്‍ രോഗം കണ്ടതായാണ് നിംഹാന്‍സ് വിശദമാക്കുന്നത്.
ശുചിത്വം ഏറെയുള്ള രോഗങ്ങളില്‍ വളരെ അപൂര്‍വ്വമായി ആണ് ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം കണ്ടിട്ടുള്ളത്. വാക്‌സിന്‍ എടുത്തവരിലും രോഗസാധ്യതയുണ്ടെന്നാതാണ് ഈ ബാക്ടീരിയ ബാധയുടെ അപകടം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചില്‍ അടക്കമുള്ളവയാണ് രോഗലക്ഷണം. ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയില്‍ പാസ്ചറൈസ് ചെയ്യാത്ത പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha