ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത: നാളെ സത്യപ്രതിജ്ഞ; പര്‍വേശ് വര്‍മ ഉപമുഖ്യമന്ത്രി

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി നിയുക്ത എംഎല്‍എമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്. ബിജെപിയുടെ കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടര്‍ന്ന് എംഎല്‍എമാരുമായി സംഘം ചര്‍ച്ച നടത്തിയാണ് രേഖ ഗുപ്ത എന്ന ഒറ്റപ്പേരിലേക്ക് എത്തിയത്. നാളെ തന്നെ രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും.
രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. അരവിന്ദ് കേജ്രിവാളിനെ അട്ടിമറിച്ച പര്‍വേശ് ശര്‍മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ നേതാക്കള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമാ താരങ്ങള്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയ ഒട്ടേറെ പേര്‍ നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ ചേരി നിവാസികളെയും ചടങ്ങില്‍ ക്ഷണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha