പഠനത്തില്‍ മികവ് പുലര്‍ത്തത്തതിനാല്‍ മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു

പഠനത്തില്‍ മികവ് പുലര്‍ത്തത്തതിനാല്‍ മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. 37 കാരനായ ഒഎന്‍ജിസി ജീവനക്കാരന്‍ തന്റെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളെ പഠനത്തില്‍ മോശമായതിന്റെ പേരില്‍ കൊലപ്പെടുത്തി. ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുട്ടികളുടെ പഠനത്തിലെ പ്രകടനത്തില്‍ നിരാശനായ പിതാവ് വി. ചന്ദ്ര കിഷോര്‍ കുട്ടികളെ ബക്കറ്റ് വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
'പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സരബുദ്ധിയുള്ള ലോകത്ത് കുട്ടികള്‍ കഷ്ടപ്പെടേണ്ടി വരുമെന്ന് ഭയന്നാണ് കിഷോര്‍ തന്റെ മക്കളെ കൊലപ്പെടുത്തിയത്. ഈ ചിന്ത സഹിക്കാന്‍ കഴിയാതെയാണ് അദ്ദേഹം ഈ കടുത്ത നടപടി സ്വീകരിച്ചത്,' ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്നും അതിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഈ ദുരന്തത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ ഫോറന്‍സിക് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കിഷോറിന്റെ ഭാര്യ റാണി നല്‍കിയ പരാതിയില്‍, തന്റെ ഭര്‍ത്താവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ ബക്കറ്റില്‍ ജീവനില്ലാത്ത നിലയിലും കണ്ടെത്തിയതായി പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























