പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം: ക്വറ്റയില്‍ നിന്ന് തഫ്‌നാനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്; 90 പാക് സൈനികരെ വധിച്ചെന്ന് ബിഎല്‍എ

പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. പാക് സൈനികര്‍ സഞ്ചരിച്ച ബസ് ആക്രമിച്ചതായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അറിയിച്ചു. ക്വറ്റയില്‍ നിന്ന് തഫ്‌നാനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 90 പാക് സൈനികരെ വധിച്ചുവെന്നാണ് ബിഎല്‍എ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് പാക് സൈന്യം നിഷേധിച്ചു. മൂന്ന് സൈനികരടക്കം അഞ്ചുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ ദേശീയപാത 40ല്‍ ആയിരുന്നു വിമതരുടെ ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അടുത്തിടെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ട്രെയിന്‍ റാഞ്ചി നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. 25 ബന്ദികളെ ഇവര്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 346 ബന്ദികളെയാണ് മോചിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ബലൂചിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് 440 യാത്രക്കാരുമായി പോയ ജാഫര്‍ എക്സ്പ്രസ് ബിഎല്‍എ തട്ടിയെടുത്തത്.
സൈനികരും പൊലീസുകാരും ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗങ്ങളും അടക്കം 214 പേരെ ബന്ദിയാക്കിയെന്നാണ് ബിഎല്‍എ അറിയിച്ചത്. ഇതില്‍ 50 പേരെ വധിച്ചെന്നും പറയുന്നു. പാക് സൈന്യം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. സ്വതന്ത്ര ബലൂചിസ്ഥാന്‍ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളില്‍ പ്രബലരാണ് ബിഎല്‍എ.
https://www.facebook.com/Malayalivartha























