രാജ്യമാകമാനം പിടികൂടിയത് 163 കോടിയുടെ ലഹരി മരുന്ന്; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ

163 കോടിയുടെ ലഹരി മരുന്നാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടിയുടെ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജന്‍സികള്‍ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ NCB സംഘത്തെ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha























