സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി

സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി. ചീഫ് ജസ്റ്റിസ് സഞ്ജീവ്ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസംഖ്യ 33 ആയി ഉയര്‍ന്നു. ഇനി ഒരു ഒഴിവ് മാത്രമാണ് നികത്താനുള്ളത്.
സുപ്രീംകോടതിയില്‍ ആറുവര്‍ഷം കാലാവധിയുള്ള ജസ്റ്റിസ് ബാഗ്ചി 2031 മേയില്‍ ചീഫ് ജസ്റ്റിസുമാകും.അതേസമയം സീനിയോറിറ്റി മറികടന്നാണ് ജസ്റ്റിസ് ബാഗ്ചിയുടെ സ്ഥാനക്കയറ്റം.
2013ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച അല്‍ത്തമാസ് കബീറിനുശേഷം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസുണ്ടായിട്ടില്ലെന്ന വാദം മുന്‍ നിര്‍ത്തിയാണ് കൊളീജിയം നടപടി. എന്നാല്‍ ജഡ്ജിമാരില്‍ നാലുപേര്‍ സീനിയറായിരുന്നു ബാഗ്ചിയെക്കാള്‍ .
"
https://www.facebook.com/Malayalivartha