Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

ലഷ്‌കര്‍ കമാന്‍ഡറെ വളഞ്ഞിട്ട് പിടികൂടി പോയിന്റ് ബ്ലാങ്കില്‍ തലചിതറിച്ചു... അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

25 APRIL 2025 06:44 PM IST
മലയാളി വാര്‍ത്ത

പഹല്‍ഗാമില്‍ കൈവെച്ച പാകിസ്ഥാന്റെ തലപിളരുന്നു. ഇന്ത്യ കനത്ത ആക്രമണം തുടങ്ങി. ലഷ്‌കര്‍ കമാന്‍ഡറെ വളഞ്ഞിട്ട് പിടികൂടി പോയിന്റ് ബ്ലാങ്കില്‍ തലചിതറിച്ചു. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ പാക് സൈന്യം അതിര്‍ത്തിയില്‍ ഏറ്റുമുട്ടി. ബന്ദിപ്പോര ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ ഈ ത്വയ്ബ ഭീകര കമാന്ററെ വധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. നിയന്ത്രണ രേഖയില്‍ പലയിടത്തും പാക് വെടിവെപ്പ്. തിരിച്ചടിചത്ച് ഇന്ത്യന്‍ സൈന്യം. വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ തീരുമാനം. കരസേന മേധാവി കശ്മീരിലെത്തി സ്ഥിഗതികള്‍ വിലയിരുന്നു. ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളം വളഞ്ഞ് സുരക്ഷാ സേന.

മകന്‍ ജീവനോടെയുണ്ടെങ്കില്‍ ഉടന്‍ കീഴടങ്ങണം എന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ഭീകരന്‍ ആദില്‍ ഹുസൈന്റെ അമ്മ. മകനെപറ്റി എട്ട് വര്‍ഷമായി വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു. ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരില്‍ ഒരാളാണ് ആദില്‍. ആസിഫ് എന്ന യുവാവാണ് മറ്റൊരാള്‍. രണ്ടുപേരുടേയും വീടുകള്‍ ഇന്നലെ പ്രാദേശിക സര്‍ക്കാര്‍ തകര്‍ത്തിരുന്നു.

'ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ മകനെതിരെ നടപടി എടുക്കണം. കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല. ഞാനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്‌ഫോടനം നടത്തി അധികൃതര്‍ തകര്‍ത്തത്. ഇനി ഇവിടെ എങ്ങനെ ഞങ്ങള്‍ ജീവിക്കും? സെക്യൂരിറ്റി ഏജന്‍സി ബലമായാണ് ഇവിടെ നിന്ന് ഞങ്ങളെ പിടിച്ച് മാറ്റിയത്' എന്നും ഷെഹസാദ പറഞ്ഞു. വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ആദില്‍ ചെയ്തിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ് ഇയാള്‍. സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് ഭീകരരുടേയും വീടുകളും തകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ത്രാല്‍ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഇരുവരും ലഷ്‌കര്‍ഇത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്.

 



നിരപരാധികളായ വിനോദസഞ്ചാരികളെ കൊല്ലുന്നത് സ്വാതന്ത്ര്യ സമരം. അതും മതത്തിന്റെ പേര് ചോദിച്ച ശേഷം പോയിന്റെ ബ്ലാക്കില്‍ വെടിയുതിര്‍ക്കുന്നത്. അങ്ങനെ തീവ്രവാദത്തിന് പുതിയ നിര്‍വ്വചനം നല്‍കുകയാണ് പാക്കിസ്ഥാന്‍. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് തീവ്രാദികള്‍ അല്ലെന്നും അവര്‍ സ്വാതന്ത്ര്യസമര സേനാനികളാണെന്നുമുള്ള വിശേഷണവുമായി പാക്കിസ്ഥാന്‍. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാര്‍ ആണ് തീവ്രവാദികളെ സ്വാതന്ത്ര്യസമര സേനാനികളെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്ക് അര്‍ഹിക്കുന്ന തിരിച്ചടി ഇന്ത്യ നല്‍കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ അഹങ്കാരം പറച്ചില്‍. അതിനിടെ അതിര്‍ത്തിയിലെ തീവ്രവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ ഒഴുപ്പിക്കുകയാണ്. തീവ്രവാദ കമാണ്ടര്‍മാരെ വിമാനത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഭീഷണിയില്‍ ആണ് ഇതെല്ലാം.

ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ദാറിന്റെ പരാമര്‍ശം എന്നതാണ് ഏറെ ശ്രദ്ധേയം. പാകിസ്ഥാനെതിരെയുള്ള ഒരു കൈയേറ്റവും നടപടിയും അംഗീകരിക്കില്ലെന്നും ദാര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കിയ നടപടിയെക്കുറിച്ചും ദാര്‍ പ്രതികരിച്ചു. 'പാകിസ്ഥാനിലെ 240 ദശലക്ഷം ജനങ്ങള്‍ക്ക് വെള്ളം ആവശ്യമാണ്. നിങ്ങള്‍ക്ക് ഇത് തടാന്‍ കഴിയില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ സമാന രീതിയിലൂടെ മറുപടി നല്‍കും' ദാര്‍ പറഞ്ഞു. ദാറിന്റെ വാക്കുകളെ ഗൗരവത്തില്‍ ഇന്ത്യ എടുക്കുന്നുണ്ട്. തീവ്രവാദികളെ ദാര്‍ അനുകൂലിച്ചത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ നിലപാടുകളെ ശക്തിപ്പെടുത്തുന്നതാണ്.

ഇന്ത്യ, പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടി നല്‍കുമെന്നും ഇഷാഖ് ദാര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ പ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്ഥാന്‍ നിലപാടെടുത്തിരുന്നു. അതേസമയം, മൂന്നു പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ അമേരിക്കയ്ക്കു വേണ്ടി പലതും ചെയ്‌തെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ലഷ്‌കര്‍ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള അതിന്റെ ശാഖയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഷ്‌കര്‍ ഇ ത്വയ്ബ ഒരു പഴയ വാക്കാണ് അതിപ്പോള്‍ നിലവില്‍ ഇല്ലെന്നും ക്വാജ കൂട്ടിച്ചേര്‍ത്തു.

കലിമ എന്നത് വാക്ക് അല്ലെങ്കില്‍ പ്രസ്താവന എന്നര്‍ഥം വരുന്ന ഒരു അറബി പദമാണ്. മുസ്ലീം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കലിമ. ഈ കലിമ ചൊല്ലാന്‍ പറഞ്ഞുവെന്നും അത് ചെയ്യാത്തവരെ വെടിവെച്ച് കൊന്നുവെന്നുമാണ് പഹല്‍ഗാമില്‍ തീവ്രവാദ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ സാക്ഷ്യം. ഇതോടെയാണ് എന്താണ് കലിമ എന്ന ചോദ്യവും ചര്‍ച്ചകളും സജീവമാകുന്നത്. ആറു തരം കലിമകള്‍ ഇസ്ലാം വിശ്വാസത്തിലുണ്ട്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അസം സര്‍വകലാശാലയിലെ പ്രഫസറായ ദേബാശിഷ് ഭട്ടാചാര്യ രക്ഷപെട്ടത്. വെടിവയ്പ്പുണ്ടായതോടെ ഓടി പൈന്‍മരക്കൂട്ടത്തിനിടയിലേക്ക് ആളുകള്‍ ഒളിച്ചുവെന്നും കൂടി നിന്നവര്‍ക്കൊപ്പം പ്രാര്‍ഥനാവാചകങ്ങള്‍ ഉരുവിട്ടാണ് താന്‍ രക്ഷപെട്ടതെന്നും ദേബാശിഷ് പറഞ്ഞു. 'മരക്കൂട്ടത്തിന് പിന്നില്‍ മറഞ്ഞപ്പോഴാണ് ആളുകള്‍ ബാങ്കുവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ ലാ ഇലാഹ ഇന്നള്ളാ.. എന്ന് ഉരുവിടാന്‍ തുടങ്ങി. തോക്കുമായി പാഞ്ഞെത്തിയ ഭീകരവാദി കണ്ണില്‍ നോക്കി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. മറുപടിയായി ഉറക്കെ കലിമ ചൊല്ലി. വീണ്ടും അയാള്‍ എന്താണ് ചൊല്ലുന്നതെന്ന് ചോദിച്ചു, പ്രാര്‍ഥന തന്നെ ഉരുവിട്ടതോടെ തോക്കുധാരി മടങ്ങി'പ്പോയെന്നും ദേബാശിഷ് പറയുന്നു. 'കലിമ ചൊല്ലണമെന്ന് എന്നോട് അവര്‍ ആവശ്യപ്പെട്ടില്ല. പക്ഷേ ആളുകള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നതാണ്' ദേബാശിഷ് കൂട്ടിച്ചേര്‍ത്തു. അതായിരുന്നു അവിടെ സംഭവിച്ചത്. ഇത് ചൊല്ലാത്തവരെല്ലാം വെടിയേറ്റു മരിക്കുകയും ചെയ്തു. കുടുംബത്തിനൊപ്പമാണ് അസം സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായ ദേബാശിഷ് പഹല്‍ഗാമിലെത്തിയത്.

ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍ റസൂലുല്ലാഹ്' അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്ഈ വാക്കുകള്‍ മുസ്ലീംങ്ങള്‍ക്ക് പവിത്രമാണ്. ഇതൊരു വിശ്വാസ പ്രഖ്യാപനമാണ്. കലിമ നവജാത ശിശുവിന്റെ ചെവിയില്‍ മന്ത്രിക്കുകയും ദിവസേനയുള്ള അഞ്ച് നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുകയും മരണ സമയത്ത് ഒരു വിശ്വാസിയുടെ ചുണ്ടില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കലിമ ദൈവത്തിലും അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയിലുമുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ഇസ്ലാം മതത്തിലെ കാതലായ വിശ്വാസങ്ങളെയാണ് കലിമ പ്രതിഫലിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആറ് കലിമകള്‍ മനഃപാഠമാക്കുകയും തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തത്ത്വങ്ങളായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

ഇതിലൂടെ മുസ്ലീങ്ങള്‍ അല്ലാഹുവിനോടുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇസ്ലാമിന്റെ തത്വങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി വിശ്വസിക്കുന്നു. കൂടാതെ, കലിമ ചൊല്ലുന്നത് പാപമോചനത്തിനും അല്ലാഹുവിനോട് നന്ദി അറിയിക്കുന്നതിനും ബഹുദൈവ വിശ്വാസത്തില്‍ നിന്നുള്ള സംരക്ഷണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളായാണ് കരുതപ്പെടുന്നത്. അല്ലാഹുവിന്റെ ഏകത്വത്തിലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിലുമുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന ഒരു വിശ്വാസപ്രഖ്യാപനമാണ് അറബി ഭാഷയില്‍ ഉള്ള കലിമ. ഇസ്ലാമിക വിശ്വാസത്തിന്റെ കാതലായി കലിമയെ കരുതുന്നതിനാല്‍ ഇത് എല്ലാ മുസ്ലീങ്ങളും പഠിച്ചിരിക്കേണ്ടതുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനും മുഹമ്മദ് നബിയുടെ ഉപദേശങ്ങള്‍ പിന്തുടരുന്നതിനുമുള്ള പ്രതിബദ്ധതയെക്കുറിച്ച് മുസ്ലീങ്ങള്‍ സ്വയം ഓര്‍മിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് കല്‍മ ചൊല്ലുന്നത്. മുസ്ലീങ്ങളുടെ ചിന്തകളിലും വിശ്വാസം പൊതുവായി പ്രഖ്യാപിക്കുന്നതിലും ഇത് നിര്‍ണായകമായ പങ്ക് വഹിക്കുന്നു.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (1 hour ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (1 hour ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (2 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (2 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (3 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (3 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (3 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (3 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (3 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (3 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (3 hours ago)

യുവതിയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി  (3 hours ago)

1000 രൂപ കൊടുത്താൽ കൂടെ കിടക്കാൻ കുറേ ആളെ കിട്ടും; രേഷ്മയോട് അലറി കെട്ടിയവൻ; തൂങ്ങി മരിക്കുന്നതിന് മുൻപ് സംസാരിച്ചത് ; ഞെട്ടിക്കുന്ന ശബ്ദ രേഖ പുറത്ത്  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മുന്നറിയിപ്പ്; 24 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends