Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഹണിമൂണ്‍ ആഘോഷിക്കാനായി മേഘാലയയിലെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുനാള്‍... ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍

29 MAY 2025 06:52 AM IST
മലയാളി വാര്‍ത്ത

കണ്ടെത്താനാകാതെ... ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുനാള്‍ . മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുന്നു .

മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ദമ്പതിമാരെക്കുറിച്ച് ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല.

ഇന്ദോറില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന രാജാ രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതായത്.

രാജാ രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചത് മേയ് 23-നാണെന്ന് അമ്മ പറയുന്നു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ തകരാര്‍ കാരണമാകും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, രണ്ടുദിവസമായിട്ടും ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ മേഘാലയ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. വിനോദസഞ്ചാരികള്‍ എത്താറുള്ള വനപാതകളിലും മറ്റുമാണ് തിരച്ചില്‍ നടത്തിയത്.


അതേസമയം ഇടതൂര്‍ന്ന വനങ്ങളും ആഴമേറിയ മലയിടുക്കുകളും നിറഞ്ഞ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാണെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. അതിനിടെ, ദമ്പതിമാരുടെ അവസാന ലൊക്കേഷന്‍ ഷില്ലോങ്ങിലെ ഒസ്ര ഹില്‍സിലാണെന്ന് കണ്ടെത്തി. സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കിയ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് അവസാന ലൊക്കേഷന്‍ കണ്ടെത്തിയത്. ഇവിടെ ഒരു കിടങ്ങിന് സമീപത്തുനിന്ന് ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തിയെങ്കിലും ദമ്പതിമാരെക്കുറിച്ച് യാതൊരു അറിവുമില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (20 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (53 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (59 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends