Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുസ്ലീം ലീഗ് നേതാക്കൾ ഉറപ്പ് നൽകി..അൻവറിനെ കോൺഗ്രസ് പിണക്കിയ രീതി ശരിയായില്ലെന്ന് ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.. അൻവർ ജയിച്ചാൽ ലീഗിൽ ചേരും എന്നാണ് ധാരണ..


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചു

01 JUNE 2025 10:46 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാനില്‍ നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചുവച്ച അമ്മയും രണ്ടാനച്ഛനും പൊലീസ് പിടിയില്‍. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം നടന്നത്. മകളുടെ മൃതദേഹവുമായി 300 കിലോമീറ്ററോളമാണ് ഇവര്‍ യാത്ര ചെയ്തത്. ശേഷം കുടുംബവീട്ടിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. ദമ്പതികളായ റോഷന്‍ബായിയും മഹാവീര്‍ ബെര്‍വയുമാണ് ക്രൂരകൃത്യം നടത്തിയത്.

ജയ്പുരിലെ വീട്ടില്‍ വച്ച് റോഷന്‍ ബായിയും മഹാവീര്‍ ബെര്‍വയുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട് മകള്‍ ഇഷികയുടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മൃതദേഹവുമായി റോഷന്‍ബായിയും മഹാവീര്‍ ബെര്‍വയും 300 കിലോമീറ്റര്‍ യാത്ര ചെയ്ത് മഹാവീറിന്റെ കുടുംബവീട്ടിലെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം ഒരു ദുപ്പട്ട കൊണ്ട് കെട്ടി പ്ലാസ്റ്റിക് ബാഗില്‍ ഇട്ടാണ് അലമാരയില്‍ വച്ചത്.

അലമാരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മഹാവീര്‍ ബെര്‍വയുടെ പിതാവ് ജയറാം ബൈര്‍വ അലമാര തുറക്കുകയായിരുന്നു. അലമാരയില്‍ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. റോഷന്‍ബായിയുടെയും മുന്‍ ഭര്‍ത്താവ് രവീന്ദര്‍ ബൈര്‍വയുടെയും മകളാണ് മരിച്ച ഇഷികയെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രാജേഷ് ചൗധരി പറഞ്ഞു. കഴിഞ്ഞ ഏഴു മാസമായി ഇഷിക റോഷന്‍ബായിക്കും മഹാവീറിനും ഒപ്പമാണ് താമസിച്ചിരുന്നത്. മഹാവീര്‍ അറസ്റ്റിലായെങ്കിലും റോഷന്‍ബായിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതകം, മോഷണം, ആക്രമണം തുടങ്ങി 15 ഗുരുതരമായ കേസുകള്‍ മഹാവീറിന്റെ പേരിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RUSSIA ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍  (4 minutes ago)

NILAMBUR പിണറായിയെ ഇല്ലാതാക്കുക അൻവറിന്റെ ലക്ഷ്യം..  (22 minutes ago)

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടർ നിർത്തി യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ മുറിവ്  (25 minutes ago)

നന്ദൻകോട് കൊലപാതക കേസിൽ പ്രതി ബാക്കി വച്ച ഏക ജീവൻ; ജോസ് സുന്ദരവും മരണപ്പെട്ടു  (38 minutes ago)

പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ അഫാനെ അവർക്ക് മുന്നിലേക്ക് കൊണ്ട് പോകും; ആശുപത്രിയിൽ ഡോക്ടർമാരുടെ വൻ നീക്കം; ജീവനെടുക്കാൻ ശ്രമിച്ച ദിവസത്തെ കുറിച്ച് ഓർമ്മയില്ലെന്ന് അഫാൻ  (3 hours ago)

ഞെട്ടിത്തരിച്ച് ലോകം... സമാധാനത്തിന് പുറകേ പോകുന്നതിനിടെ റഷ്യയെ ഞെട്ടിച്ച 'ട്രോജന്‍ ഹോഴ്സ്'! ഡ്രോണ്‍ യുദ്ധം പുതിയ തലങ്ങളിലേക്ക്  (5 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തി  (5 hours ago)

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (13 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (14 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (14 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (14 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (15 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (16 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (17 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (17 hours ago)

Malayali Vartha Recommends