ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..

ശര്‍മിഷ്ഠ പനോളി( Sharmistha panoli) എന്ന 22കാരിയെ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. പുനെയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമാണ് ശര്‍മിഷ്ഠ.സമൂഹമാധ്യമത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിയമ വിദ്യാര്‍ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളി (22) യെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയവിവാദവും പ്രതിഷേധവും. പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റേത്
പ്രീണന രാഷ്ട്രീയമാണെന്നും ഇതിന്റെ ഭാഗമായാണ് ശര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തതെന്നും ബിജെപി കുറ്റപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്ഠ പനോളിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ച് ശര്‍മിഷ്ഠ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചുള്ള വര്‍ഗീയ പരാമര്‍ശങ്ങളും വിഡിയോയില്‍ അടങ്ങിയിരുന്നു. വിവാദമായതോടെ വിഡിയോ നീക്കം ചെയ്ത് ശര്‍മിഷ്ഠ മാപ്പു പറഞ്ഞെങ്കിലും
ശര്‍മിഷ്ഠയ്‌ക്കെതിരെ പരാതികള്‍ ലഭിച്ചതോടെ കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നുശര്‍മിഷ്ഠ തന്റെ വിവാദ വീഡിയോയില്‍ പറഞ്ഞത്. വിഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. വിവാദമായതോടെ വിഡിയോ നീക്കം ചെയ്യുകയും, ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ വിഡിയോ നീക്കം ചെയ്യുന്നതിന് മുമ്പ് തന്നെ ശര്‍മിഷ്ഠയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസിന് പരാതി ലഭിച്ചു. വെള്ളിയാഴ്ച്ച രാത്രി ശര്‍മിഷ്ഠയെ ഗുരുഗ്രാമില്‍വച്ച് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha