പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പട്‌നയില്‍ നിന്ന് റാഞ്ചിയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന റാഞ്ചി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തിലായിരുന്നു സംഭവം. 175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പക്ഷിയിടിച്ചതിനെതുടര്‍ന്ന് എയര്‍ബസ് 320 വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിന്റെ മുന്‍വശത്താണ് കേടുപാടുകളുണ്ടായത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.14 നായിരുന്നു സംഭവം.
പട്‌നയില്‍ നിന്ന് റാഞ്ചിയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. സംഭവം നടക്കുമ്പോള്‍ വിമാനം ഏകദേശം 3,000 മുതല്‍ 4,000 അടി വരെ ഉയരത്തിലായിരുന്നു. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ് നടത്തിയതായി ബിര്‍സ മുണ്ട വിമാനത്താവള ഡയറക്ടര്‍ ആര്‍ ആര്‍ മൗര്യ പറഞ്ഞു. കഴുകനാണ് വിമാനത്തില്‍ ഇടിച്ചതെന്ന് സംശയിക്കുന്നതായും അധികൃതര്‍ പറഞ്ഞു. പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായെന്നും സാങ്കേതിക വിദഗ്ധര്‍ പരിശോധിക്കുകയാണെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് പൈലറ്റ് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ പക്ഷി ഇടിച്ച വിവരം ഇന്‍ഡിഗോയും സ്ഥിരീകരിച്ചിട്ടുണ്ട്. റാഞ്ചിയിന്‍ നിന്ന് വിമാനം കൊല്‍ക്കത്തയിലേക്ക് പോകേണ്ടതായിരുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha