അസമില്‍ വെള്ളപ്പൊക്കം.... മരണസംഖ്യ 12 ആയി, നിരവധിയാളുകളെ മാറ്റിപാര്‍പ്പിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അസമില്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ആറ് പേര്‍ മരിച്ചു. അസമിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 12 ആയി. ഹൈലകണ്ടി, ശ്രീഭൂമി, മോറിഗാവ്, കാച്ചര്‍, സോണിത്പൂര്‍, ടിന്‍സുകിയ ജില്ലകളില്‍ നിന്നാണ് മരണങ്ങള്‍ റിപ്പോര്‍ട്ടുകളുള്ളത്്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 21 ജില്ലകളിലായി 2.57 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
ശ്രീഭൂമി ജില്ലയിലെ ബരാക് താഴ്വരയില്‍ മാത്രം 94,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ബരാക് താഴ്വരയും പ്രധാന പട്ടണമായ സില്‍ച്ചറിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ദീര്‍ഘകാല പ്രക്രിയകള്‍ ഒഴിവാക്കി വേഗത്തിലുള്ള ആശ്വാസം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക ബാധിതരായ ഓരോ കുടുംബത്തെയും സമയബന്ധിതമായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെയുള്ള 511 ദുരിതാശ്വാസ കാമ്പുകളിലേക്ക് 39,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണിപ്പൂരിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്ഥിതി ഗുരുതരമാണ്. വെള്ളപ്പൊക്കബാധിതരുടെ എണ്ണം 1.64 ലക്ഷമായി ഉയര്‍ന്നു. 3917 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ അഞ്ച് വരെ കനത്ത മഴ തുടരുമെന്നും അതിനുശേഷം തീവ്രത കുറയുമെന്നും ഐ.എം.ഡിയുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha