മകന്റെയും മരുമകളുടെയും സീൻപിടിക്കാൻ കിടപ്പുമുറിയിൽ അമ്മായിയമ്മ..! കയ്യോടെ തൂക്കി ഭർത്താവിന്റെ മൃതദേഹം കിട്ടി

അമ്മായിയമ്മ രാത്രിയിൽ കിടപ്പുമുറിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് മരുമകൾ. കൊൽക്കത്തയിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. അതിവേഗം വൈറലായ വീഡിയോ കണ്ട കാഴ്ച്ക്കാർ അമ്മായിയമ്മക്കെതിരെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്ന പ്രവൃത്തിയാണ് ആ സ്ത്രീ ചെയ്തിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടികാണിച്ചു.
മുറിയിൽ താനും ഭർത്താവും ഉറങ്ങുന്ന സമയത്ത് വിചിത്രമായ ചില ശബ്ദങ്ങൾ കേട്ടുവെന്ന് ആരോപിച്ചാണ് യുവതി വീഡിയോ പങ്കിട്ടത്. തുടക്കത്തിൽ ഒരു പ്രേതമാണെന്ന് സംശയിച്ച യുവതി സിസിടിവി ക്യാമറ സ്ഥാപിച്ചതോടെയാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കാണാൻ ഇടയായത്.
അമ്മായിയമ്മ നിശബ്ദമായി കിടപ്പുമുറിയിൽ പ്രവേശിച്ച് ദമ്പതിമാരുടെ അടുത്ത് നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. 'നിങ്ങൾ ഇതൊരിക്കലും അർഹിക്കുന്നില്ല, ഞാൻ നിങ്ങളെ വെറുക്കുന്നു' തുടങ്ങിയ പരാമർശങ്ങളാണ് അമ്മായിയമ്മ നടത്തിയതെന്ന് വീഡിയോ പങ്കുവച്ച സ്ത്രീ പറയുന്നു.
സോഷ്യൽ മീഡിയ അമ്മായിയമ്മയുടെ പെരുമാറ്റത്തെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി അപലപിച്ചു. ഇതിന് തക്കതായ നിയമനടപടി അമ്മായിയമ്മയ്ക്കെതിരെ സ്വീകരിക്കണമെന്ന് വീഡിയോ കണ്ട പലരും കമന്റ് ചെയ്തു.
സമാനമായ സംഭവങ്ങൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. 2016ൽ, ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവ് തന്റെ അമ്മയെ ഭാര്യ തല്ലുന്നത് പകർത്താൻ സിസിടിവി സ്ഥാപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് വൈറലായി.
മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇൻഡോർ പൊലീസ് അറിയിച്ചു. മേഘാലയയിലെ ചിറാപുഞ്ചിയിൽ മേയ് 23ന് ഹണിമൂണിനായി പോയ രാജാ രഘുവംശിയും ഭാര്യ സോനവും പിന്നീട് കാണാതാവുകയായിരുന്നു.
രാജാ രഘുവംശിയുടെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാൽ സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം.
ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ സച്ചിൻ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താൻ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ ആരോപിച്ചത്.
https://www.facebook.com/Malayalivartha