മധുവിധുവിനായി പോയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി

മേഘാലയയില്‍ മധുവിധുവിനായി പോയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. മദ്ധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ രാജാ രഘുവംശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ ഭാര്യ സോനം എവിടെയാണെന്നത് സംബന്ധിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല. അതേസമയം, രാജയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് നിര്‍ണായകമായ വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. മേയ് 11നായിരുന്നു ഇവരുടെ വിവാഹം.
രാജയുടെ മൃതദേഹത്തിന് സമീപത്ത് നിന്നും മാരകായുധമായ ഒരു വിടിവാളും തകര്‍ന്ന് പോയ ഒരു സ്മാര്‍ട്‌ഫോണും കണ്ടെത്തിയിട്ടുണ്ട്. മെയ് 23നാണ് ചിറാപുഞ്ചിയില്‍വച്ച് ഇവരെ കാണാതായത്. വടിവാള്‍ ഉപയോഗിച്ചാണ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഭാര്യ സോനത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മദ്ധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി. രാജയാണ് മരിച്ചതെന്ന് മൃതദേഹം കണ്ടശേഷം ഇയാളുടെ സഹോദരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭ്യമാകേണ്ടതുണ്ടെന്ന് ഇന്‍ഡോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് കുമാര്‍ തൃപാഠി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ രാജയും സോനവും വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇവരെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha