പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 21 മുതല്‍ ആഗസ്റ്റ് 12 വരെ

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അടുത്ത മാസം 21 മുതല്‍ ആഗസ്റ്റ് 12 വരെ നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതിയാണ് തീയതി ശുപാര്‍ശ ചെയ്തത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ അതിനുമുന്‍പ് പ്രത്യേക സമ്മേളനം വിളിക്കുമോയെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. ജൂണ്‍ 16ന് ഒരു ഏകദിന പ്രത്യേക സമ്മേളനം വിളിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. വിഷയം വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
വീട്ടില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha