വെജ് ബിരിയാണിയില്‍ ഇറച്ചി കഷ്ണം: ബില്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച യുവാക്കള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി

ഭക്ഷണം കഴിച്ചിട്ട് ബില്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച യുവാക്കള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വെജ് ബിരിയാണിയില്‍ ഇറച്ചി കഷ്ണം വെച്ചാണ് റെസ്‌റ്റോറന്റില്‍ ബില്‍ അടയ്ക്കാതെ യുവാക്കള്‍ പോകാന്‍ ശ്രമിച്ചത്. ജൂലൈ 31ന് രാത്രി യുപിയിലെ കാന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ശാസ്ത്രി ചൗക്കിലെ ബിരിയാണി ബേ റെസ്‌റ്റോറന്റിലാണ് സംഭവം.
എട്ടോ പത്തോ പേരുള്ള സംഘമാണ് റെസ്‌റ്റോറന്റിലെത്തി വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ ബിരിയാണികള്‍ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം വിളമ്പിയ ഉടന്‍ തന്നെ, ഒരാള്‍ തന്റെ വെജ് ബിരിയാണിയില്‍ എല്ലിന്‍ കഷ്ണം കണ്ടെത്തിയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. വെജ് ബിരിയാണിയില്‍ നിന്ന് എല്ലിന്‍ കഷ്ണം കിട്ടി എന്ന് യുവാക്കള്‍ റെസ്‌റ്റോറന്റ് ജീവനക്കാരോട് പറഞ്ഞു. ശുചിത്വമില്ലാതെയാണ് നിങ്ങള്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നതെന്നും യുവാക്കള്‍ ആരോപിച്ചു.
എന്നാല്‍, അടുക്കളയില്‍ ഇറച്ചി പ്രത്യേകം പാകം ചെയ്യുന്നതിനാല്‍ അങ്ങനെയൊരു പിഴവിന് സാധ്യതയില്ലെന്ന് റെസ്‌റ്റോറന്റ് ഉടമ രവികാര്‍ സിംഗിന് ഉറപ്പിച്ച് പറഞ്ഞു. തുടര്‍ന്ന് റെസ്‌റ്റോറന്റ് ഉടമ തന്നെ പോലീസിനെ വിളിക്കുകയും, അന്വേഷണത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളില്‍, ഒരാള്‍ രഹസ്യമായി മറ്റൊരാളുടെ കയ്യില്‍ നിന്ന് എല്ല് വാങ്ങി വെജ് ബിരിയാണിയില്‍ വെക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
ബില്‍ അടയ്ക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം നടത്തിയ പ്രവൃത്തിയായിരുന്നു ഇതെന്നും, 5000-6000 രൂപയുടെ ബില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇത് ചെയ്തതെന്നും രവികാര്‍ സിംഗ് പൊലീസിനോട് പറഞ്ഞു. നിലവില്‍ സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, നിയമനടപടികള്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha